എനിയ്ക്ക് റുഷ്ദിയെ മിസ് ചെയ്യുന്നു: പദ്മ ലക്ഷ്മി
ബന്ധം വേര്‍പെടുത്തി മൂന്നുമാസം തികയും മുന്പേ ഭര്‍ത്താവിന്‍റെ അഭാവം ഭാര്യയെ അസ്വസ്ഥയാക്കുക. ഭാര്യയും ഭര്‍ത്താവും ലോകപ്രശസ്തരാവുകയും ഭാര്യ കാര്യം തുറന്നുപറയും ചെയ്യുകയും ചെയ്താല്‍ പോരേ പൂരം. ഇതുകേട്ടിട്ട് ഭര്‍ത്താവ് എങ്ങനെ പ്രതികരിയ്ക്കുന്നുവെന്നേ അറിയേണ്ടതുള്ളു.
ബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവിനെ തനിയ്ക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറയുന്നത് മറ്റാരുമല്ല പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി(60)യുടെ മുന്‍ ഭാര്യ പദ്മലക്ഷ്മി(36) തന്നെ.
റുഷ്ദിയുടെ അഭാവം തന്നെ അസ്വസ്ഥയാക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ശബ്ദമെങ്കിലും ഒന്നു കേള്‍ക്കാന്‍ താന്‍ കൊതിയ്ക്കുകയാണെന്നുമാണ് പദ്മ പറയുന്നത്. റുഷ്ദിയും പദ്മയും വിവാഹബന്ധം വേര്‍പെടുത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ പിന്നിട്ടിട്ടുള്ളു.
'വിവാഹജീവിതത്തിനിടെ അദ്ദേഹം തന്ന സമ്മാനങ്ങളും ചില ചിത്രരചനകളും എനിയ്ക്ക് തിരിച്ചുവേണമെന്നുണ്ട്. ഇപ്പോള്‍ ഞാനൊരു ഹോട്ടലിലാണ് താമസിയ്ക്കുന്നത്.
ആദ്യമൊക്കെ ഞാന്‍ കരുതി എല്ലാ പ്രശ്നങ്ങളും മാറി എനിയ്ക്കദ്ദേഹത്തെ മറക്കാന്‍കഴിയുമെന്ന് എന്നാല്‍ എനിയ്ക്ക് ജീവിതം തന്നെ നഷ്ടപ്പെടുകയാണെന്നാണ് തോന്നുന്നത്'- പദ്മ തുറന്നുപറയുന്നു.
1999ലാണ് സല്‍മാന്‍ റുഷ്ദി ഇന്ത്യന്‍ വംശജയും മോഡലും പാചക വിദഗ്ധയുമായ പദ്മ ലക്ഷ്മിയെ കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇവര്‍ പിന്നീട് വിവാഹം കഴിച്ചു.
മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ കഴിഞ്ഞപ്പോള്‍ പദ്മ വിവാഹമോചനം ആവശ്യപ്പെട്ടു. പ്രകോപിതനായ റുഷ്ദി പദ്മയോട് വീടുവിട്ട് പോവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് റുഷ്ദി പദ്മയുമായി വേര്‍പിരിയുന്ന കാര്യം പ്രഖ്യാപിച്ചത്.
ഒരു കോടീശ്വരനുമായി പദ്മക്ക് ബന്ധമുണ്ടായതാണ് റുഷ്ദിയുമായുള്ള ബന്ധം തകരാന്‍ കാരണം എന്ന് വാര്‍ത്ത പരന്നിരുന്നു. പക്ഷെ പദ്മ ഇത് നിഷേധിച്ചു.
താനിപ്പോഴും ഏറ്റവും ഇഷ്ടപ്പെടുന്നത് റുഷ്ദിയെ തന്നെയാണെന്നാണ് പദ്മ പറയുന്നത്. പിന്നെയെന്തിനാണ് പദ്മ റുഷ്ദിയോട് വിവാഹമോചനം ആവശ്യപ്പെട്ടതെന്ന കാര്യം മാത്രം ഇപ്പോഴും ആര്‍ക്കും വ്യക്തമല്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications