ടിവി അവതാരകയ്ക്കെതിരെ മോഡലിന്റെ പരാതി
കൊച്ചി: തനിക്കെതിരെ പീഡനാരോപണം ഉന്നയിച്ച ടിവി അവതാരക തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് കൊച്ചി സ്വദേശിയായ പുരുഷ മോഡല്‍ മട്ടാഞ്ചേരി അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
കൊച്ചി സ്വദേശിയായ മോഡല്‍ ജിയാദ് ആണ് തിരുവനന്തപുരത്ത് താമസിക്കുന്ന തിരുവല്ല സ്വദേശിനിയായ പെണ്‍കുട്ടിക്കെതിരേ പരാതി നല്‍കിയത്. രണ്ടു സുഹൃത്തുക്കളെ ഉപയോഗിച്ച് വധഭീഷണി മുഴക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നുമാണ് മോഡല്‍ പരാതിപ്പെട്ടിരിക്കുന്നത്. പരാതി നല്‍കാന്‍ കാരണമായിരിക്കുന്നത്.
വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് എറണാകുളം സ്വദേശിയായ മോഡലിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പൂജപ്പുര പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പണവും ക്യാമറ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്തെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണ്.
തിരുവനന്തപുരം, ബാംഗളൂര്‍ മുലതലായ പല നഗരങ്ങളിലായി തന്നെ സിയാദ് കൊണ്ടുപോയിട്ടുണ്ടെന്നും ഇവിടങ്ങളിലൊക്കെ വച്ച് ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.
അതേ സമയം പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും സിയാദ് പറയുന്നു. പലപ്പോഴായി തന്റെ കൈയ്യില്‍ നിന്നു പണം ആവശ്യപ്പെടുകയും ക്യാമറ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്തുവെന്ന പെണ്‍കുട്ടിയുടെ ആരോപണം ശരിയല്ലെന്നും മഹല്ലായ ചെമ്പിട്ട മുസ്ലിം പള്ളിയിലെ ജമാ അത്തിന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കാമറയും മറ്റും ഉപഹാരമായി നല്‍കി എന്നാണ് പറഞ്ഞിട്ടുള്ളതെന്നും സിയാദ് വ്യക്തമാക്കി.


Click it and Unblock the Notifications