Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ബേബി ഡാം തകര്‍ന്നു

തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാമിന്റെ അടിത്തറ തകര്‍ന്നതായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഇനി നേരിയൊരു ഭൂചലനം പോലും താങ്ങാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ശേഷിയില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

അണക്കെട്ടിന്റെ സുരക്ഷ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ടിന്റെ സംരക്ഷണം ഉറപ്പു വരുത്താന്‍ കേരളവും തമിഴ്നാടും സംയുക്തസമിതിയെ നിയോഗിക്കണമെന്ന് ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. അണക്കെട്ടില്‍ മൂന്നു പുതിയ വിളളലുകള്‍ സമിതിയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിളളലുകള്‍ സൃഷ്ടിക്കുന്ന അപകടം വിശദമായി പഠിക്കാന്‍ ഇപ്പോള്‍ സംവിധാനമില്ലെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാനാണ് ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നവംബര്‍ 19ന് മുല്ലപ്പെരിയാറില്‍ പുതിയ ഓഫീസ് തുറക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+