മദനിയുടെ പേരില്‍ ഇനി അഞ്ചു കേസുകള്‍
കൊച്ചി : ഒമ്പതു കേസുകളില്‍ നിന്നു കൂടി കോടതി കുറ്റവിമുക്തനാക്കിയതോടെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പേരിലുളള കേസുകളുടെ എണ്ണം അഞ്ചായി കുറഞ്ഞു.
പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ മദനിയുടെ പേരില്‍ ചുമത്തിയിരുന്ന ഒമ്പതു കേസുകള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റദ്ദാക്കിയത്. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രകോപനം സൃഷ്ടിക്കുന്നതാണ് മദനിയുടെ പ്രസംഗങ്ങളെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
ആകെ 21 കേസുകളാണ് മദനിയുടെ പേരില്‍ സംസ്ഥാനത്തുണ്ടായിരുന്നത്. ഇതില്‍ ഏഴെണ്ണം നേരത്തെ പിന്‍വലിച്ചു. ഇപ്പോള്‍ ഒമ്പതും. ഇനി അഞ്ചു കേസുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേരില്‍ അവശേഷിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications