കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശെല്‍വകുമാര്‍ നായയെ ജീവിതസഖിയാക്കി

  • By Staff
Google Oneindia Malayalam News

Man marries dog ചെന്നൈ: കൊന്ന പാപം തിന്നാല്‍ തീരുമെന്ന്‌ ഒരു ചൊല്ലുണ്ട്‌ പക്ഷേ കൊന്ന പാപം കെട്ടിയാല്‍ തീരുമെന്ന്‌ കേട്ടിട്ടുണ്ടാവാനിടയില്ല. എന്നാല്‍ തീരുമെന്നാണ്‌ തമിഴ്‌നാട്ടിലെ കര്‍ഷകനായ ശെല്‍വകുമാര്‍ പറയുന്നത്‌. പറയുകമാത്രമല്ല നായ്‌ക്കളെ കൊന്ന പാപം തീരാന്‍ ശെല്‍വകുമാര്‍ ഒരു നായയെ വേള്‍ക്കുകയും ചെയ്‌തു.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലക്കാരനായ ശെല്‍വകുമാര്‍ പന്ത്രണ്ട്‌ വര്‍ഷം മുമ്പ്‌ തന്റെ കൃഷിയിടത്തില്‍വെച്ച് ഇണചേര്‍ന്ന രണ്ട് നായ്ക്കളെ എറിഞ്ഞു കൊന്നു. കൊല്ലുകമാത്രമല്ല അവയെ രണ്ടിനേയും മരക്കൊമ്പില്‍ കെട്ടിത്തൂക്കുകയും ചെയ്‌തു.

പിന്നീട്‌ എതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശെല്‍വ കുമാറിന്‌ നടക്കാന്‍ വയ്യാതായികേള്‍വിശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടു. ശെല്‍വകുമാര്‍ ചികിത്സതേടി ഡോക്ടര്‍മാരെ സമീപിച്ചു. എന്നാല്‍ ആര്‍ക്കും അസുഖത്തിന്റെ കാരണം വ്യക്തമായില്ല.

അതിനിടെ ഇയാള്‍ ഒരു ജ്യോതിഷിയെ കണ്ടുമുട്ടി. കൊന്നുകെട്ടിത്തൂക്കിയ നായ്‌ക്കളുടെ ആത്മാക്കളുടെ ഉപദ്രവമാണ്‌ അസുഖത്തിന്‌ കാരണമെന്നാണ്‌ ജ്യോതിഷി പറഞ്ഞത്‌. എന്നുമാത്രമല്ല. ഒരു നായയെ വിവാഹം ചെയ്‌ത്‌ കൂടെ താമസിപ്പിച്ച്‌ പ്രായശ്ചിത്തം ചെയ്‌താല്‍ ഈ അസുഖം മാറുമെന്നും അയാള്‍ പ്രവചിച്ചു.

പിന്നെ മടിച്ചില്ല ശെല്‍വകുമാര്‍ നായവധുവിനെ അന്വേഷിയ്‌ക്കാന്‍ തുടങ്ങി. അവസാനം തന്റെ സുഹൃത്തിന്റെ വളര്‍ത്തുനായയായ നാലുവയസ്സുകാരിയ ശെല്‍വിയെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചു.

ഞായറാഴ്‌ച നടന്ന ചടങ്ങില്‍ ശെല്‍വകുമാര്‍ ശെല്‍വിയെ ഹൈന്ദവാചാരപ്രകാരം മുതിര്‍ന്നവരുടെ അനുഗ്രഹങ്ങളോടെ താലിചാര്‍ത്തി. വീട്ടുകാരും നാട്ടുകാരുമെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചുവന്ന നിറത്തിലുള്ള പട്ടുവസ്‌ത്രം ധരിച്ച്‌ പൂമാലയണിഞ്ഞാണ്‌ ശെല്‍വി വിവാഹത്തിന്‌ ഒരുങ്ങിയത്‌. പക്ഷേ വിവാഹച്ചടങ്ങിനിടെ ആളുകളെ കണ്ട്‌ പേടിച്ച ശെല്‍വി ഓടിപ്പോകാനൊരു ശ്രമം നടത്തി. പക്ഷേ വരന്റെ കൂട്ടരന്‍ പിന്നാലെ പോയി ശെല്‍വിയെ തിരികെകൊണ്ടുവന്ന്‌ ഭര്‍ത്താവിനെ ഏല്‍പ്പിയ്‌ക്കുകയായിരുന്നുവത്രേ.

ചെയ്‌തുപോയതിന്റെ ദോഷം തീര്‍ക്കാനാണ്‌ ശെല്‍വകുമാര്‍ നായയെ വേട്ടതെന്നും വൈകാതെ ഒരു മനുഷ്യസ്‌ത്രീയെത്തന്നെ വിവാഹം ചെയ്യുമെന്ന്‌ ഇയാളുടെ ഒരു സുഹൃത്ത്‌ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X