കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക വധേരയുടെ വീട്ടില്‍ കുരങ്ങു ശല്യം

  • By Staff
Google Oneindia Malayalam News

ദില്ലി: കുരങ്ങന്മാര്‍ക്ക്‌ എന്ത്‌ ഗാന്ധികുടുംബം ഏത്‌ സോണിയ ഏത്‌ പ്രിയങ്ക, അവര്‍ക്ക്‌ എല്ലായിടവും ഒരുപോലെ. ഇന്ത്യയിലെ വിവിഐപിയാണെങ്കിലും കുരങ്ങാന്മാര്‍ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ വീട്ടിലും കയറി വിളയാട്ടം നടത്തി.

ലോധി എസ്‌റ്റേറ്റിലെ പ്രിയങ്കയുടെ സര്‍ക്കാര്‍ വക ഫ്‌ലാറ്റില്‍ക്കയറി കുരങ്ങുകള്‍ കഴിഞ്ഞ ദിവസം നാശനഷ്ടങ്ങള്‍ വരുത്തി. കുരുങ്ങു ശല്യം സഹിയ്‌ക്കാന്‍ കഴിയാതെ പ്രിയങ്ക മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ പ്രിയങ്ക പരാതിപ്പെട്ടിട്ടും അധികൃതര്‍ക്ക്‌ കുരങ്ങിനെ പിടിക്കാന്‍ സാധിച്ചിട്ടില്ല.

ദില്ലി നഗരത്തില്‍ കുരുങ്ങുകളെക്കൊണ്ടുള്ള ശല്യം അനുദിനം വര്‍ദ്ധിച്ചുവരുകയാണ്‌. കഴിഞ്ഞ ദിവസം കിഴക്കന്‍ ദില്ലിയിലെ ശാസ്‌ത്രി പാര്‍ക്കില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ 25 പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. ഇതിന്‌ മുമ്പ്‌ കുരങ്ങുകളുടെ ആക്രമണമേറ്റ്‌ ഇവിടെയൊരു ഡെപ്യൂട്ടി മേയര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X