അനാശാസ്യം: അമ്മയും മകളുമുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍
കൊച്ചി: ലോഡ്‌ജില്‍ മുറിയെടുത്ത് അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അമ്മയും മകളുമടക്കം ആറുപേര്‍ അറസ്റ്റിലായി.
മൂന്നുദിവസം മുമ്പാണത്രേ സംഘം എറണാകുളത്ത് ഒരു ലോഡ്‌ജില്‍ മുറിയെടുത്തത്. മൂന്നുമുറികളിലായി താമസിച്ച ഇവരെക്കുറിച്ച് സംശയം തോന്നിയ ലോഡ്‌്‌ജ് അധികൃതര്‍ ഷാഡോ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സംഘം അറസ്‌റ്റിലാവുകയായിരുന്നു. തലശേരി സ്വദേശികളായ ജറീഷ്(24), സാഹിര്‍(31), സൗജത്932) മകള്‍ ഷബ്‌ന(16) വടകര സ്വദേശി വിജീഷ്(24), മലപ്പുറം സേപദേശി മുനീറ ഭാനു(30) എന്നിവരാണ് അറസ്റ്റിലായത്.
മുന്ന് സ്‌ത്രീകളും സിനിമകളിലും പരമ്പരകളിലും ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കള്‍ തിങ്കളാഴ്‌ച ഉച്ചയോടെയാണത്രേ ലോഡ്‌ജില്‍ എത്തിയത്. അറസ്റ്റിലായവരെ ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications