Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില ക്രൈസ്‌തവ പുരോഹിതര്‍ക്ക്‌ രാഷ്ട്രീയമുണ്ടെന്ന്‌ പിണറായി

കോട്ടയം: ക്രൈസ്‌തവ പുരോഹിതരില്‍ ചിലര്‍ക്ക്‌ രാഷ്ട്രീയമുണ്ടെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആ രാഷ്ട്രീയം വെച്ചാണ്‌ അവര്‍ സിപിഎമ്മിനെ ആക്രമിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുരോഹിതര്‍ ഈ ശ്രമം തുടര്‍ന്നാല്‍ ശക്തമായിത്തന്നെ നേരിടും. കമ്യൂണിസ്റ്റ്‌ വിശ്വാസം പടിയ്‌ക്കുപുറത്തുവെച്ച്‌ സഭയിലേയ്‌ക്ക്‌ വന്നാല്‍ മതിയെന്ന വൈദികരുടെ നിലപാട്‌ ഒരിയ്‌ക്കലും പ്രായോഗികമല്ല. പാര്‍ട്ടിയില്‍ നല്ലൊരു വിഭാഗം വിശ്വാസികളാണ്‌.

വിശ്വാസവും കമ്യൂണിസവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന്‌ ചിലര്‍ പറയു്‌നനുണ്ട്‌. വിശ്വാസത്തിന്‌ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ല. വിശ്വാസം പടിയ്‌ക്കുപുറത്തുവെച്ചു പാര്‍ട്ടിയില്‍ച്ചേര്‍ന്നാല്‍ മതിയെന്ന്‌ ഞങ്ങള്‍ പറയുന്നില്ല- അദ്ദേഹം പറഞ്ഞു.

പൗരോഹിത്യത്തിന്‌ പുരോഹിതര്‍ കാണുന്ന പ്രത്യേകത പോലെ കമ്യൂണിസ്‌റ്റ്‌ ജീവിതത്തിനും പ്രത്യേകതയുണ്ട്‌. പുരോഹിതരുമായും സഭയുമായും ഇടയാന്‍ പാര്‍ട്ടിയ്‌ക്കു താല്‌പര്യമില്ല. എന്നാല്‍ പാര്‍ട്ടിയെ ആക്രമിച്ചാല്‍ അതിനെ നേരിടും.

ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ ബൈബിളുമായി നടക്കുന്ന പുരോഹിതര്‍ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്‌- അദ്ദേഹം പറഞ്ഞു. സിപിഎം പാലാ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു പിണറായി വിജയന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+