Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്യരശ്മി സിരപട്പകന്‍; ഹിജഡകളുടെ സൗന്ദര്യ റാണി

Thanyarasmi Siraphatphakorn won the crown wearing പട്ടായ(തായ്‌ലാന്റ്‌): ഇത്‌ തന്യരശ്മി സിരപട്പകന്‍ ഹിജഡകളുടെ സൗന്ദര്യ റാണി. വയസ്സ്‌ 21, ബിസിനസ്‌ വിദ്യാര്‍ത്ഥി... നവംബര്‍ പന്ത്രണ്ടിന്‌ തായ്‌ലാന്റി ലെ പട്ടായ റിസോര്‍ട്ട്‌ ടൗണില്‍ മിസ്‌ ഇന്റര്‍നാഷണല്‍ ക്യൂന്‍ എന്ന പേരില്‍ നടന്ന ഹിജഡകളുടെ സൗന്ദര്യമത്സരത്തിലാണ്‌ തന്യരശ്മി കിരീടം ചൂടിയത്‌.

പതിനഞ്ച്‌ രാജ്യങ്ങളില്‍ നിന്നായെത്തിയ 24 ഹിജഡ സുന്ദരികളെ പിന്തള്ളിയാണ്‌ തന്യരശ്മി കിരീടം സ്വന്തമാക്കിയത്‌. വിജയികള്‍ക്ക്‌ 10,000 യുഎസ്‌ ഡോളറായിരുന്നു സമ്മാനം. ലോകത്തെമ്പാടുമുള്ള ഹിജഡകളുടെ സാമൂഹിക പദവിയെ ഉയര്‍ത്തിക്കാട്ടുന്നതിനായി നാലുവര്‍ഷം മുമ്പാണ്‌ ഇത്തരത്തിലൊരു സൗന്ദര്യമത്സരം ആരംഭിച്ചത്‌.

മത്സരത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ഏറെപ്പേരം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. തായ്‌ലന്റ്‌ ഉള്‍പ്പെടെയുള്ള പലരാജ്യങ്ങളിലും ഹിജഡകളോടുള്ള സമീപനം തീര്‍ത്തും വേദനാജനകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്‌ മാറ്റം വന്നിട്ടുണ്ട്‌. ഞങ്ങള്‍ക്ക്‌ കൂടുതല്‍ അവസരങ്ങള്‍ തരാന്‍ എല്ലാവരും തയ്യാറാകുന്നുണ്ട്‌.

സൗന്ദര്യകീരീടം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്‌. ഇത്‌ ഓരോ ഹിജഡയുടെയും സ്വകാര്യ സ്വപ്‌നമാണ്‌. മാത്രമല്ല മത്സരങ്ങളില്‍ പങ്കെടുക്കാനായി കൂടുതല്‍പ്പേര്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുന്നതും സന്തോഷം നല്‍കുന്നുണ്ട്‌- സാമൂഹിക പ്രവര്‍ത്തകയാകാന്‍ ആഗ്രഹിയ്‌ക്കുന്ന തന്യരശ്മി പറഞ്ഞു.

ലോകത്ത്‌ വെച്ചേറ്റവും കൂടുതല്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടക്കുന്ന സ്ഥലമാണ്‌ ബാങ്കോക്ക്‌. ഹിജഡകളില്‍ മിക്കവരും ഇവിടെയെത്തിയാണ്‌ തങ്ങള്‍ക്ക്‌ താല്‍പര്യമുള്ള വിഭാഗത്തിലേയ്‌ക്ക്‌ മാറാന്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയരാകുന്നത്‌.

ബുദ്ധമത വിശ്വാസം നിലനില്‍ക്കുന്ന തായ്‌ലാന്റിലെ ജനങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികളോടും ഹിജഡകളോടുമെല്ലാം മൃദുസമീപനമാണ്‌ കൈക്കൊള്ളുന്നത. മറ്റിടങ്ങളെ അപേക്ഷിച്ച്‌ ഹിജഡകള്‍ക്ക്‌ ഇവിടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്‌.

സാധാരണ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍, വാര്‍ത്താമാധ്യമങ്ങള്‍ എന്നീ മേഖലകളിലും ഇവര്‍ക്ക്‌ അവസരങ്ങള്‍ ലഭിയ്‌ക്കുന്നുണ്ട്‌. കതോയിസ്‌ എന്നായ്‌ തായ്‌ ഭാഷയില്‍ ഹിജഡകളെ വിളിയ്‌ക്കുന്നത്‌.

മറ്റു സാധാരണ സൗന്ദര്യമത്സരങ്ങള്‍ പോലെതന്നെ തങ്ങളുടെ പരമ്പരാഗതവേഷം, കാഷ്വല്‍ വസ്‌ത്രങ്ങള്‍, നീന്തല്‍ വസ്‌ത്രം എന്നിവയണിഞ്ഞുള്ള റൗണ്ടുകളാണ്‌ ഈ മത്സരത്തിനുമുള്ളത്‌. ആയിരത്തിലധികം പേര്‍ ചടങ്ങ്‌ കാണാനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+