കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ലോക്കല്‍ കോള്‍ നിരക്ക് 40 പൈസ?

  • By Staff
Google Oneindia Malayalam News

ദില്ലി : മൊബൈല്‍ ഫോണില്‍ ലോക്കല്‍ കോള്‍ നിരക്ക് നാല്‍പതു പൈസയായി കുറയാന്‍ സാധ്യത.

മൊബൈല്‍ മേഖലയിലേയ്ക്ക് കൂടുതല്‍ കമ്പനികള്‍ കടന്നു വരുന്നതും നിലവിലുളള കമ്പനികള്‍ക്ക് കൂടുതല്‍ സ്പെക്ട്രം അനുവദിക്കുന്നതുമാണ് നിരക്ക് കുറയാന്‍ കാരണങ്ങളാകും. ഇപ്പോള്‍ ലോക്കല്‍ കോളിന് 80 പൈസയ്ക്കും ഒരു രൂപയ്ക്കുമിടയിലാണ് നിരക്ക്.

ജനറേഷന്‍ ത്രീ മൊബൈല്‍ ഫോണ്‍ സേവനത്തിന് ഇന്ത്യയില്‍ അനുമതി നല്‍കാന്‍ ട്രായി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലവിലുളള കമ്പനികള്‍ക്ക് കൂടുതല്‍ ശേഷിയുളള സ്പെക്ട്രം അനുവദിക്കാനും തീരുമാനിച്ചത്.

ബിഎസ്എന്‍എല്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇന്ത്യയില്‍ പൂര്‍ണസേവനത്തിനുളള അനുമതിയുളളത്. വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവയ്ക്കും ഇപ്പോള്‍ ഈ അനുമതി നല്‍കിയിട്ടുണ്ട്.

ഈ കമ്പനികള്‍ക്ക് ഉയര്‍ന്ന സ്പെക്ട്രം അനുവദിക്കുന്നതോടെ മൊബൈല്‍ ഫോണ്‍ മേഖലയിലുളള മത്സരം ശക്തമാകും. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിരക്ക് പകുതിയോളം കുറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X