കരുണാകരനെ വേദനിപ്പിയ്‌ക്കരുതെന്ന് പവാര്‍
ദില്ലി: കെ കരുണാകരന്‍ എന്‍സിപിയില്‍ നിന്നും പുറത്തുപോയി കോണ്‍ഗ്രസില്‍ ചേര്‍ന്നാലും അദ്ദേഹത്തെ അധിക്ഷേപിയ്‌ക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഒരു നടപടിയും സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടാവരുതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.
ഇതുസംബന്ധിച്ച് ബുധനാഴ്‌ച നടന്ന കൂടിക്കാഴ്‌ചയ്‌ക്കിടെ പാര്‍ട്ടി സംസ്ഥാന പ്രഡിന്റ് കെ. മുരളീധരന് പവാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരുണാകരന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിയ്‌ക്കുന്നതിനിടെയാണ് മുരളീധരന്‍ പവാറിനെക്കണ്ട് ചര്‍ച്ചകള്‍ നടത്തിയത്. സിറിയക് ജോണ്‍ പാര്‍ട്ടി വിട്ടുതുസംബന്ധിച്ച് മുരളി പവാറിന് വിശദീകരണം നല്‍കിയിട്ടുണ്ട്.
കരുണാകരന്‍ എന്‍സിപി വിട്ടാല്‍ കുറച്ച് അണികള്‍ കൂടെ പോകാന്‍ സാധ്യതയുണ്ട്. പക്ഷേ അതുകൊണ്ട് പാര്‍ട്ടിയ്‌ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിയ്‌ക്കാന്‍ പോകുന്നില്ല- പവാറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം മുരളി പറഞ്ഞു.
വിട്ടുപോരുമ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്നും മാറി എന്തു പുരോഗതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് ഉണ്ടായതെന്ന് കരുണാകരന്‍ ഇതേവരെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് വേണ്ടി ത്യാഗം സഹിച്ച അണികളെ ഉപേക്ഷിച്ച് അദ്ദേഹം പാര്‍ട്ടിവിടില്ലെന്നാണ് താന്‍ കരുതുന്നതെന്നും മുരളി പറഞ്ഞു.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications