Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ജീവിയ്‌ക്കുന്നത്‌ 20 വര്‍ഷം പിന്നിലാണെന്ന്‌ കാനം രാജേന്ദ്രന്‍

Kanam Rajendrenആലപ്പുഴ: ഇടതുമുന്നണിയിലെ ഘടകകക്ഷിയാണെന്ന്‌ വച്ച്‌ സിപിഎമ്മിന്റെ പാട്ടപ്പറമ്പിലല്ല സിപിഐ കഴിയുന്നതെന്ന്‌ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍.

'വ്യവസായങ്ങളെ രക്ഷിയ്‌ക്കൂ, ആലപ്പുഴയെ രക്ഷിയ്‌ക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ബുധനാഴ്‌ച എഐടിയുസി സംഘിടിപ്പിച്ച കളക്ടറേറ്റ്‌ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രന്‍.

ആലപ്പുഴയിലെ സ്‌കൂട്ടേഴ്‌സ്‌ ഫാക്ടറി അടച്ചുപൂട്ടി സഹകരണ എന്‍ജിനീയറിംഗ്‌ കോളെജ്‌ തുറക്കുന്നതിന്‌ എഐടിയുസി എതിരാണ്‌. ഈ നിലപാടിനെ സഹകരണമന്ത്രി ജി സുധാകരന്‍ ആക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ്‌ കാനം വിമര്‍ശനം ഉയര്‍ത്തിയത്‌.

വ്യവസായ സ്ഥാപനങ്ങള്‍ മറ്റ്‌ വ്യവസായസ്ഥാപനങ്ങള്‍ക്ക്‌ മാത്രമേ കൈമാറാന്‍ കഴിയൂ എന്നതാണ്‌ എല്‍ഡിഎഫ്‌ നയം. കോളെജിനെ വ്യവസായമായാണോ സുധാകരന്‍ കണക്കാക്കുന്നത്‌?- കാനം ചോദിച്ചു.

വ്യവസായശാലകള്‍ പൂട്ടി കോളെജ്‌ തുറക്കാമെന്ന്‌ എല്‍ഡിഎഫ്‌ പ്രകടനപത്രികയിലുണ്ടോ? പഴയ നോട്ടീസും ബാഡ്‌ജുമൊക്കെ സൂക്ഷിയ്‌ക്കുന്ന സ്വഭാവമുള്ള സുധാകരന്റെ പക്കല്‍ പ്രകടനപത്രിക കാണാതിരിക്കില്ല. അതൊന്ന്‌ എടുത്തുനോക്കുന്നത്‌ നല്ലതാണ്‌. ആലപ്പുഴയില്‍ കോളെജ്‌ തുറക്കണമെന്ന്‌ സുധാകരന്‌ നിര്‍ബ്ബന്ധമാണെങ്കില്‍ പണം മുടക്കി വേറെ സ്ഥലം വാങ്ങണം- കാനം പറഞ്ഞു.

ആരെക്കുറിച്ചും എന്തും പറയാമെന്ന്‌ സുധാകരന്‍ കരുതരുത്‌. സുധാകരന്‌ പറയാമെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ മറുപടിയും പറയാം. യന്ത്രവല്‍ക്കരണത്തെ എതിര്‍ത്ത്‌ ട്രാക്ടര്‍ കത്തിയ്‌ക്കാന്‍ നടക്കുകയും കമ്പ്യൂട്ടറിനെതിരെ സമരം നടത്തുകയും ചെയ്‌തവര്‍ ഇപ്പോള്‍ കൊയ്‌ത്തുയന്ത്രവും മെതിയെന്ത്രവും അന്വേഷിയ്‌ക്കുന്നു, കയ്യില്‍ ലാപ്‌ടോപ്പുമായി നടക്കുന്നു. സുധാകരന്റെ പാര്‍ട്ടിക്കാര്‍ 20 വര്‍ഷം പിന്നിലാണ്‌ ജീവിയ്‌ക്കുന്നത്‌. അവര്‍ ആലപ്പുഴയില്‍ ഒരു വ്യവസായ സ്ഥാപനമെങ്കിലും തുടങ്ങിയിട്ടുണ്ടോ.- അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+