കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല സന്ദേശക്കേസ്‌: നടി പത്മപ്രിയയെ വിസ്‌തരിച്ചു

  • By Staff
Google Oneindia Malayalam News

Padmapriyaകോട്ടയം: അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ പരാതി നല്‍കിയ ചലച്ചിത്രനടി പത്മപ്രിയയുടെ മൊഴി കോട്ടയം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ രേഖപ്പെടുത്തി.

പാലക്കാട്‌ മണ്ണാര്‍ക്കാട്‌ സ്വദേശിയും ഹൈസ്‌കൂള്‍ അധ്യാപകനുമായ കെ. വിനോദ്‌ മൊബൈല്‍ ഫോണിലൂടെ തനിയ്‌ക്ക്‌ നിരന്തരം അശ്ലീലസന്ദേശങ്ങള്‍ അയച്ചുവെന്നാണ്‌ പത്മപ്രിയയുടെ പരാതി. 2006 ആഗസ്റ്റ്‌ 29ന്‌ കോട്ടയം എസ്‌പിയ്‌ക്കാണ്‌ പത്മപ്രിയ പരാതി നല്‍കിയത്‌.

ഒന്നാം സാക്ഷിയായാണ്‌ പത്മപ്രിയയെ മജിസ്‌ട്രേട്ട്‌ ജോസ്‌ തോമസ്‌ മുമ്പാകെ വിസ്‌തരിച്ചത്‌. അടച്ചിട്ട കോടതിമുറിയില്‍ നടന്ന വിസ്‌താരം രണ്ടുമണിക്കൂര്‍ നീണ്ടു. പത്മപ്രിയയ്‌ക്കൊപ്പം പേഴ്‌സണല്‍ അസിസ്റ്റന്റ്‌ മീനയും സാക്ഷിയായി എത്തിയിരുന്നു. ഇവരെ വിസ്‌തരിയ്‌ക്കുന്നതിനായി കേസ്‌ ഡിസംബര്‍ 19ലേയ്‌ക്ക്‌ മാറ്റിവെച്ചു.

ഒരുമാസത്തോളം തുടര്‍ച്ചയായി വിനോദ്‌ സന്ദേശങ്ങള്‍ അയിച്ചിരുന്നുവത്രേ. കോട്ടയത്ത്‌ ചിത്രീകരണത്തിനായി വന്നപ്പോഴും സന്ദേശമയയ്‌ക്കുന്നത്‌ തുടര്‍ന്നു. ഇതിനെത്തുടര്‍ന്നാണ്‌ കോട്ടയം എസ്‌പിയ്‌ക്ക്‌ പരാതി നല്‍കിയത്‌. പിന്നീട്‌ കേസും കോട്ടയത്ത്‌ രജിസ്‌റ്റര്‍ ചെയ്‌തു.

സൈബര്‍ കുറ്റകൃത്യത്തില്‍പ്പെടുത്തിയാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യന്‍ ശിക്ഷാനിയമം 507, 509, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്‌ 67 വകുപ്പുകള്‍ പ്രകാരമാണ്‌ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X