മുഖ്യമന്ത്രി വൈകിയെത്തി, യോഗം ബഹിഷ്കരിച്ചു
പമ്പ: സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ശബരിമല അവലോകന യോഗത്തിനെത്താന്‍ മുഖ്യമന്ത്രി ഒന്നരമണിക്കൂര്‍ വൈകിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു.
ശബരിമല തീര്‍ഥാടനത്തിനായി ഒരുക്കിയിയിട്ടുള്ള സജ്ജീകരണങ്ങള്‍ വിലയിരുത്താനായാണ് യോഗം വിളിച്ചത്. അന്നദാനം ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ ജി.സുധാകരന്‍, മോന്‍സ് ജോസഫ്, പി.കെ. ശ്രീമതി, എന്‍.കെ പ്രേമചന്ദ്രന്‍, മാത്യു.ടി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോക്ടര്‍മാരുടെ സമരം തുടര്‍ന്നാല്‍ ശബരിമലയില്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ഡ്യൂട്ടിക്കിടുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഡോക്ടര്‍മാരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് തുറക്കും. വെള്ളിയാഴ്ച പ്രത്യേക പൂജകളില്ല.












Click it and Unblock the Notifications