കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിമാര്‍ പുളുവടിയ്‌ക്കുന്നത്‌ നിര്‍ത്തണം: സുധാകരന്‍

  • By Staff
Google Oneindia Malayalam News

Minister G.Sudhakaranകൊച്ചി: കാര്യങ്ങള്‍ മനസ്സിലാക്കാതെ കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ വന്ന്‌ പുളുവടിയ്‌ക്കുന്നത്‌ നിര്‍ത്തണമെന്ന്‌ സഹകരണമന്ത്രി ജി സുധാകരന്‍. കേന്ദ്രമന്ത്രിമാരായ ജയറാം രമേശ്‌, വയലാര്‍ രവി, എ.കെ ആന്റണി തുടങ്ങിയവരോടാണ്‌ സുധാകരന്റെ നിര്‍ദ്ദേശം.

കേന്ദ്രം അനുവദിച്ച സഹകരണ പാക്കേജ്‌ കേരളം വാങ്ങിയില്ലെന്ന കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പ്രസ്‌താവനയോട്‌ പ്രതികരിയ്‌ക്കുകയായിരുന്നു സുധാകരന്‍.

കേന്ദ്രമന്ത്രിമാര്‍ വെറുതെ ഓരോന്ന്‌ പറയുകയാണ്‌. തോട്ടങ്ങള്‍ക്ക്‌ ആയിരം കോടി അനുവദിച്ചുവെന്ന്‌ മന്ത്രി ജയറാം രമേശ്‌ പറഞ്ഞു. എന്നിട്ട്‌ ആ രൂപ എവിടെ. ഇതൊക്കെ പുളുവടിതന്നെയല്ലേ- മന്ത്രി ചോദിച്ചു.

വൈദ്യനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടാണ്‌ സഹകരണ പാക്കേജിന്‌ അടിസ്ഥാനമായി ആന്റണി ഉദ്ദേശിച്ചതെങ്കില്‍ അത്‌ അങ്ങനെതന്നെ സ്വീകരിയ്‌ക്കുന്നത്‌ കേരളത്തിന്‌ ദോഷം ചെയ്യും. സഹകരണമേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാണ്‌ വൈദ്യനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌.

കേരള സര്‍ക്കാര്‍ അങ്ങനെ ചെയ്‌താല്‍ പല സഹകരണസ്ഥാപനങ്ങളും നശിയ്‌ക്കും. ചുരുക്കിപ്പറഞ്ഞാല്‍ വൈദ്യനാഥന്‍ നിര്‍ദ്ദേശിച്ച മരുന്നുകഴിച്ചാല്‍ സഹകരണസംഘങ്ങള്‍ ചാവും- സുധാകരന്‍ ചൂണ്ടിക്കാട്ടി.

പാക്കേജ്‌ സ്വീകരിയ്‌ക്കുന്ന കരാറില്‍ ഒപ്പിടണമെന്ന്‌ കെപിസിസിയോ സിപിഎമ്മോ ആവശ്യപ്പെട്ടിട്ടില്ല. പാക്കേജ്‌ വ്യവസ്ഥകളില്‍ ഭേദഗതി വേണെന്നാണ്‌ സിപിഎം ആവശ്യപ്പെടുന്നത്‌- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X