കാമുകനില്‍ നിന്നും ഗര്‍ഭംധരിച്ച ഭാര്യയെ കാമുകി കൊന്നു
ലണ്ടന്‍: കാമുകന്റെ ഭാര്യ ഗര്‍ഭിണിയാണെന്നറിഞ്ഞ കാമുകി അവരെ അടിച്ചുകൊന്നു. ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ സിക്ക് യുവതി ഹര്‍മൊഹിന്ദര്‍ കൗര്‍ സംഗേരയാണ് ഗര്‍ഭംധരിച്ചതില്‍ രോഷം പൂണ്ട് കാമുകന്റെ ഭാര്യയെ അടിച്ചുകൊന്നത്.
കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന കൊലപാതകത്തിന്റെ വിചാരണ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്നുകൊണ്ടിരിയ്‌ക്കുകയാണ്. ലണ്ടനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ഹര്‍മൊഹിന്ദര്‍. ഗ്രെയിറ്റര്‍ മാഞ്ചസ്റ്ററിലെ വസതിയില്‍വെച്ചാണ് കാമുകന്റെ ഭാര്യയായ സന അലിയെ ഹര്‍മൊഹിന്ദര്‍ കൊലപ്പെടുത്തിയത്. ചുരുങ്ങിയത് 42തവണയെങ്കിലും അടിച്ചതിനെത്തുടര്‍ന്നാണ് സന മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അസൂയയില്‍ നിന്നുണ്ടായ ഹീനപ്രവൃത്തിയെന്നാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ഹര്‍മൊഹിന്ദറിന്റെ പ്രവൃത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
കൊലപാതകത്തെക്കുറിച്ച് പ്രോസിക്യൂട്ടര്‍ വിശദീകരിയ്ക്കുന്നതിങ്ങനെ- ഹര്‍മൊഹിന്ദറിന്റെ കാമുകനും കൊല്ലപ്പെട്ട സനയുടെ ഭര്‍ത്താവുമായ സയിര്‍ അലി വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്‌ക്കായി പള്ളിയില്‍പോയ സമയത്താണ് സനയെ വധിച്ചത്. കൊലപാതകത്തിന്‌ശേഷം മൊഹിന്ദര്‍ സയിര്‍ അലിയെ വിളിച്ച് മിലാനിലേയ്‌ക്കോ പാരിസിലേയ്‌ക്കോ ഒരുമിച്ച് യാത്രചെയ്യുന്നതിനെക്കുറിച്ച് സംസാരിയ്‌ക്കുകയും ചെയ്‌തിരുന്നു.
2005മുതല്‍ ഹര്‍മൊഹിന്ദറും അലിയും പ്രണയബദ്ധരാണ്. 2006 ഡിസംബറില്‍ അലിയുടെ വിവാഹം കഴിഞ്ഞശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. തന്റെ വിവാഹം കഴിഞ്ഞകാര്യം വളരെക്കാലം അലി കാമുകിയില്‍ നിന്നും മറച്ചുവച്ചിരുന്നുവത്രേ.
താന്‍ കൊലപാതകം ചെയ്‌തുവെന്ന പ്രൊസിക്യൂഷന്‍ വാദത്തെ ഹര്‍മൊഹിന്ദര്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റവാളിയായ സ്‌ത്രീ വളരെ ബുദ്ധികൂര്‍മ്മതയുള്ളവളും കുറ്റകൃത്യം ചെയ്‌തതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ഫോറന്‍സിക് കാര്യങ്ങളില്‍ വൈദഗ്‌ധ്യമുള്ളവളുമാണെന്നാണ് പ്രോസിക്യൂഷന്‍ വാദിയ്‌ക്കുന്നത്.












Click it and Unblock the Notifications