Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്തുനോക്കിപ്പറയാന്‍ കഴിയാത്തവര്‍ക്ക്‌ സന്ദേശങ്ങള്‍

Instant Messageവാഷിംഗ്‌ടണ്‍: സന്ദേശങ്ങള്‍, അത്‌ മൊബൈല്‍ വഴിയായാലും ഇ-മെയില്‍ ആയാലും ആശയവിനിമയം എളുപ്പത്തിലാക്കുന്നതുമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇതുമാത്രമല്ല സന്ദേശങ്ങളുടെ പ്രത്യേകതയെന്നാണ്‌ പറഞ്ഞുവരുന്നത്‌.

മുഖം നോക്കാതെ എന്തെങ്കിലും പറയേണ്ടിവന്നാല്‍ അല്ലെങ്കില്‍ മുഖത്തുനോക്കിപ്പറയാന്‍, അല്ലെങ്കില്‍ പറയാന്‍ തന്നെ ബുദ്ധിമുട്ടുള്ള എന്തെങ്കിലും കാര്യം പറയാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗവും സന്ദേശങ്ങള്‍തന്നെ.

ഇത്തരം മുഖത്തുനോക്കിപ്പറയാന്‍ കഴിയാത്ത പലകാര്യങ്ങളും പറഞ്ഞുതീര്‍ക്കാന്‍ കൗമാരക്കാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ഇത്തരം സന്ദേശങ്ങളെയാണത്രേ.

അമേരിക്കയിലെ കൗമാരക്കാരിയില്‍ പത്തില്‍ നാലുപേര്‍ അല്ലെങ്കില്‍ 43ശതമാനം പേര്‍ സന്ദേശങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്‌ ഇക്കാരണം കൊണ്ടാണത്രേ. വ്യാഴാഴ്‌ച പുറത്തുവിട്ട ഒരു സര്‍വ്വേ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വിശദീകരിയ്‌ക്കുന്നത്‌.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 22 ശതമാനം പേര്‍ ആളുകളോട്‌ നേരിട്ട്‌ ചോദിയ്‌ക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ചോദിയ്‌ക്കാനാണത്രേ സന്ദേശങ്ങള്‍ കൂടുതലായും ഉപയോഗിച്ചത്‌. പതിമൂന്ന്‌ ശതമാനം പേരാകട്ടെ പല ബന്ധങ്ങളും അവസാനിപ്പിക്കാന്‍ വേണ്ടിയും സന്ദേശങ്ങളെ ആശ്രയിച്ചു.

നമ്മള്‍ എന്തെങ്കിലും പറയുന്നത്‌ നേരിട്ടായാല്‍ കേള്‍ക്കുന്നയാളുടെ മുഖത്തെ വികാരങ്ങള്‍ നമ്മള്‍ കാണേണ്ടിവരും. എന്നാല്‍ ഒരു സന്ദേശത്തിലൂടെ കാര്യം പറഞ്ഞുകഴിഞ്ഞാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാം. നമ്മുടെ മുഖത്തു പ്രതിഫലിയ്‌ക്കുന്നതെന്താണെന്ന്‌ മറ്റുള്ളവരും അറിയുകയില്ല-കൗമാരക്കാരില്‍ മിക്കവരുടെയും അഭിപ്രായം ഇതാണ്‌.

എന്നാല്‍ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ എന്നരീതിയില്‍ മാത്രമാണ്‌ ഇത്തരത്തില്‍ ഇന്‍സ്റ്റന്റ്‌ സന്ദേശങ്ങളെ ആശ്രയിക്കുന്നത്‌.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+