കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ സമരത്തിന് വിഎസ് അനുകൂലം

  • By Staff
Google Oneindia Malayalam News

ശബരിമല : ഡോക്ടര്‍മാരുടെ സമരത്തോട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും അനുകൂല മനോഭാവം. അളമുട്ടിയാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതെന്ന് അദ്ദേഹം പമ്പയില്‍ നടന്ന ശബരിമല അവലോകനയോഗത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിലെ അപാകതകളാണ് ഡോക്ടര്‍മാരുടെ സമരത്തിലേയ്ക്ക് നയിച്ചത്. അടുത്ത ശമ്പള പരിഷ്ക്കരണത്തിന് അഞ്ചു വര്‍ഷം കാത്തിരിക്കണമെന്ന അവസ്ഥയാണ് അവരെ സമരത്തിലേയ്ക്ക് തളളിവിട്ടതെന്ന് വിഎസ് നിരീക്ഷിച്ചു.

ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില വിഷയങ്ങളില്‍ തട്ടി ചര്‍ച്ച വഴിമുട്ടുകയാണ്.

ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനാല്‍ ശബരിമലയില്‍ മെഡിക്കല്‍ കോളെജുകളില്‍ നിന്നുളള ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. മൂന്നരക്കോടി ഭക്തജനങ്ങളുടെ വരവ് പ്രതീക്ഷിക്കുന്ന മണ്ഡലകാലത്ത് ആവശ്യമായ ആരോഗ്യസുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവലോകനയോഗത്തില്‍ വ്യക്തമാക്കപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X