ഐസ്‌ക്രിം പാര്‍ലര്‍ കേസ്: പുനര്‍വിചാരണയില്ല
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.
കേസ് പുനര്‍വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാറും അന്വേഷി അധ്യക്ഷ കെ. അജിതയും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി. ഹര്‍ജിയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്നും അതിനാല്‍ കീഴ്‌ക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജസിറ്റിസ് കെ. തങ്കപ്പനാണ് ഹര്‍ജിയില്‍ വാദം കേട്ടത്. സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അജിതയുടെ വാദവും പരിഗണിച്ചിരുന്നു. വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി വ്യാഴാഴ്‌ച വിധിപറയാനിരുന്നതായിരുന്നു. എന്നാല്‍ വേറെച്ചില കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടിയിരുന്നതിനാല്‍ വിധി വെള്ളിയാഴ്‌ചയിലേയ്‌ക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.
കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള 16 പ്രതികളെ കോഴിക്കോട് വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. വിചാരണയ്‌ക്കിടെ സാക്ഷികള്‍ കൂട്ടമായി കൂറുമാറിയതിനെത്തുടര്‍ന്നാണ് സര്‍ക്കാറും അന്വേഷിയും പുനര്‍വിചാരണ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications