സ്‌മാര്‍ട് സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി
കൊച്ചി: ഐടി ഭൂപടത്തില്‍ കേരളത്തില്‍ പ്രമുഖസ്ഥാനം ഉറപ്പിക്കുന്ന സ്‌മാര്‍ട് സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി.
കാക്കനാട്ട് ഇടച്ചിറയില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ടീകോം പ്രതിനിധി ഹാരിസ് അബ്ദുള്‍ റഹ്മാനും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
ടീകോം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ ബിയാത്ത് ചടങ്ങില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിമാനം വൈകിയതുകാരണം അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. അതിനാലാണ് ടീകോം പ്രതിനിധിയായി ഹാരിസ് അബ്ദുള്‍ റഹ്മാന്‍ ചടങ്ങില്‍ പങ്കെടുത്തത്.
പദ്ധതി പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്‌മാര്‍ട് സിറ്റിയ്‌ക്ക് സമാനമായ പദ്ധതികള്‍ തയ്യാറാക്കി നിരവധി സംരംഭകര്‍ സര്‍ക്കാറിനെ സമീപിയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടീകോം മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജാസിയ മുഹമ്മദ്, മന്ത്രിമാരായ എസ്.ശര്‍മ, സി. ദിവാകരന്‍, കെ.ബാബു എംഎല്‍എ, പി.ജെ തോമസ്, ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവര സാങ്കേതികവിദ്യാമേഖലയിലെ ആധുനിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ടീകോം കമ്പനിയൊരുക്കുന്ന ശാസ്‌ത്രസാങ്കേതിക വിദ്യയിലുള്ള പ്രകടനങ്ങളും ചടങ്ങിലുണ്ടായിരുന്നു.
![]()
![]()
![]()
![]()












Click it and Unblock the Notifications