Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹൂര്‍ത്തത്തിന്‌ തൊട്ടുമുമ്പ്‌ ഭാര്യയെത്തി, ഭര്‍ത്താവിന്റെ രണ്ടാംകെട്ട്‌ മുടങ്ങി

ആലപ്പുഴ: രണ്ടാം വിവാഹത്തിനായി കതിര്‍മണ്ഡപത്തിലെത്തിയ ഭര്‍ത്താവിനെ ആദ്യഭാര്യ കൊണ്ടുപോയി. വ്യാഴാഴ്‌ച രാവിവെ കലവൂര്‍ ബര്ണാഡ്‌ ജംഗ്‌ഷന്‌ സമീപത്തുള്ള ഒരു വീട്ടിലാണ്‌ സംഭവം നടന്നത്‌.

ഒന്നരവയസ്സുകാരിയായ മകളെയും കൊണ്ടാണ്‌ ആദ്യഭാര്യ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം മുടക്കാനെത്തിയത്‌. സീരിയല്‍ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ യുവാവിന്റെ രണ്ടാംവിവാഹമാണ്‌ ആദ്യഭാര്യയുടെ വെളിപ്പെടുത്തലോടെ മുടങ്ങിയത്‌.

അയല്‍പക്കത്തെ ഒരു ഹോംനേഴ്‌സിംഗ്‌ സ്ഥാപനത്തില്‍ ജോലിയ്‌ക്കെത്തിയ പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയും പെണ്‍കുട്ടിയുടെ നിര്‍ബ്ബന്ധത്തെത്തുടര്‍ന്ന്‌ വിവാഹം ചെയ്യാന്‍ തീരുമാനിയ്‌ക്കുകയുമായിരുന്നുവത്രേ. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക്‌ കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നാണ്‌ സൂചന.

വിവാഹം മറ്റാരും അറിയാതിരിക്കാന്‍ വേണ്ടിയാണത്രേ കലവൂരിലുള്ള ബന്ധുവീട്ടില്‍ വെച്ച്‌ നടത്താന്‍ നിശ്ചയിച്ചത്‌. എന്നാല്‍ വിവാഹമൂഹൂര്‍ത്തത്തിന്‌ തൊട്ടുമുമ്പ്‌ തിരുവനന്തപുരത്തുനിന്നെത്തിയ ഭാര്യ തങ്ങളുടെ വിവാഹആല്‍ബം നാട്ടുകാരെ കാണിച്ചതോടെ കാമുകിയുമൊത്തുള്ള വിവാഹം മുടങ്ങി.

കാര്യം നാട്ടുകാരറിഞ്ഞ്‌ പ്രശ്‌നമായതോടെ ആലപ്പുഴ നോര്‍ത്ത്‌ പൊലീസ്‌ സ്ഥലത്തെത്തി വരനെയും വധുവിനെയും കസ്റ്റഡിയിലെടുത്തു. പിന്നീട്‌ ബന്ധുക്കള്‍ എത്തി ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്ന്‌ അറിയിച്ചതോടെ ഇവരെ വിട്ടയച്ചു. ഭര്‍ത്താവിനെയും കൊണ്ട്‌ ആദ്യഭാര്യ നാട്ടിലേയ്‌ക്കു മടങ്ങി. പെണ്‍കുട്ടിയുമായി ബന്ധുക്കളും തിരിച്ചുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+