കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിനിരയായ യുവതിയ്‌ക്ക്‌ കോടതി തടവും അടിയും വിധിച്ചു

  • By Staff
Google Oneindia Malayalam News

റിയാദ്‌: കൂട്ടബലാല്‍സംഗത്തിനിരയായ ഷിയ വിഭാഗക്കാരിയായ യുവതിയ്‌ക്ക്‌ സൗദി കോടതി ആറുമാസത്തെ തടവും ഇരുന്നൂറ്‌ അടിയും വിധിച്ചു.

കൂട്ടബാലാല്‍സംഗത്തിന്‌ ഇരയാകുന്നതിന്‌ തൊട്ടുമുമ്പ്‌ അപരിചിതനായ പുരുഷനൊപ്പം കാറില്‍ സഞ്ചരിച്ചതിന്റെ പേരിലാണ്‌ സ്‌ത്രീയ്‌ക്ക്‌ മുസ്ലിം ശരിയ നിയമപ്രകാരം ശിക്ഷവിധിച്ചിരിക്കുന്നത്‌.

പത്തൊന്‍പതുകാരിയായ ഈ യുവതിയെ കൂട്ടബാലാല്‍സംഗം ചെയ്‌ത ഏഴുപേര്‍ക്ക്‌ കോടതി നേരത്തേതന്നെ തടവ്‌ വിധിച്ചിരുന്നു. നേരത്തേ യുവതിയ്‌ക്ക്‌ ശിക്ഷയായി 90 ചാട്ടവാറടി നല്‍കാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്‌. എന്നാല്‍ പിന്നീട്‌ മാധ്യമങ്ങളിലൂടെ നീതിന്യായ വ്യവസ്ഥയെ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചുവെന്ന്‌ വ്യക്തമായതിന്റെ പേരിലാണ്‌ ശിക്ഷ ഇരട്ടിപ്പിച്ചതെന്ന്‌ കോടതി വ്യക്തമാക്കി.

സൗദിയില്‍ നിലനില്‍ക്കുന്ന മതനിയമപ്രകാരം ഒരു സ്‌ത്രീ പൊതുസ്ഥലത്ത്‌ വരുകയോ സ്വന്തം ബന്ധുക്കളല്ലാത്ത പുരുഷന്മാരുമായി കൂട്ടുകൂടുകയോ ചെയ്യാന്‍ പാടില്ല. ഈ നിയമപ്രകാരം യുവതി അന്യപുരുഷനൊപ്പം സഞ്ചരിച്ചത്‌ തെറ്റാണെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ യുവതിയ്‌ക്ക്‌ 90 അടിനല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്‌. യുവതിയ്‌ക്കു വേണ്ടി വാദിക്കാനെത്തിയ അഭിഭാഷകനെതിരെയും നടപടിയെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

2006ലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. പരിചയമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം കാറില്‍ സഞ്ചരിയ്‌ക്കുമ്പോള്‍ ഇരുചക്രവാഹനങ്ങളിലെത്തിയ ഏഴുപേരില്‍ രണ്ടുപേര്‍ കാറില്‍കയറി നിയന്ത്രണം ഏറ്റെടുക്കുയും ഒറ്റപ്പെട്ട ഒരിടത്തേയ്‌ക്ക്‌ കാര്‍ കൊണ്ടുപോവുകുയുമായിരുന്നത്രേ. പിന്നീട്‌ ഏഴുപേര്‍ചേര്‍ന്ന്‌ യുവതിയെ മാനഭംഗപ്പെടുത്തുകയും കൂടെയുണ്ടായിരുന്നു ആണ്‍കുട്ടിയെ ആക്രമിയ്‌ക്കുകയുമായിരുന്നുവെന്നാണ്‌ യുവതി കോടതിയില്‍ മൊഴിനല്‍കിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X