കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയാണ്‌ പ്രധാനമെന്ന്‌ സോണിയാ ഗാന്ധി

  • By Staff
Google Oneindia Malayalam News

Sonia Gandhiദില്ലി: പാര്‍ട്ടിയാണ്‌ പരമപ്രധാനമെന്നും, ഒരു നേതാവും പാര്‍ട്ടിയേക്കാള്‍ ഉന്നതിയിലല്ലെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി. പതിനേഴാമത്‌ എഐസിസി സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു സോണിയ.

പ്രസംഗത്തിനിടെ ബിജെപിയ്‌ക്കും നരേന്ദ്രമോഡിയ്‌ക്കുമെതിരെ സോണിയ രൂക്ഷവിമര്‍ശനം നടത്തിയിട്ടുണ്ട്‌. ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക്‌ ഭീഷണിയുണ്ട്‌. പ്രധാനമന്ത്രിയ്‌ക്കെതിരെ ബിജെപി നടത്തുന്ന വിമര്‍ശനങ്ങല്‍ അപലപനീയമാണ്‌.

യുപിഎ സര്‍ക്കാറുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന്‌ തീരുമാനിച്ചുറപ്പിച്ചവരാണ്‌ ബിജെപി നേതാക്കള്‍. ഈ തീരുമാനമാണ്‌ അവരുടെ പ്രവൃത്തികളില്‍ പ്രതിഫലിയ്‌ക്കുന്നത്‌. പ്രതിപക്ഷത്തിന്റെ അന്തസ്സിന്‌ നിരക്കാത്തരീതിയിലാണ്‌ ബിജെപി പാര്‍ലമെന്റില്‍ പെരുമാറുന്നത്‌. സ്വതന്ത്ര ഇന്ത്യയ്‌ക്കുമേല്‍ പതിഞ്ഞ കറുത്ത അടയാളമാണ്‌ ഗുജറാത്ത്‌ കലാപം. നരേന്ദ്രമോഡിയാണ്‌ അതിന്റെ ഉത്തരവാദി- അവര്‍ ആരോപിച്ചു.

ആണവ കരാര്‍ ഒപ്പുവെയ്‌ക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സോണിയ പരാമര്‍ശിച്ചു. ആണവകരാറിലൂടെ രാജ്യത്തിന്‌ പുതിയ സാങ്കേതിക വിദ്യ ലഭിയ്‌ക്കും. ലോക ആണവ നിരായുധീകരണത്തിലാണ്‌ കോണ്‍ഗ്രസ്‌ വിശ്വസിയ്‌ക്കുന്നത്‌. കരാര്‍ സംബന്ധിച്ച്‌ ഇടതുപക്ഷവുമായി നിലനില്‍ക്കുന്ന ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിയ്‌ക്കാന്‍ ശ്രമിയ്‌ക്കും- സോണിയ പറഞ്ഞു.

നന്ദിഗ്രാം സംഭവത്തില്‍ സിപിഎമ്മിനെയും ബംഗാള്‍ സര്‍ക്കാറിനെയും സോണിയ വിമര്‍ശിച്ചിട്ടുണ്ട്‌. അങ്ങോട്ട്‌ കാണിയ്‌ക്കുന്ന പരിഗണനയും മര്യാദയും സക്ഷ്യകക്ഷികള്‍ തിരിച്ചുകാണിയ്‌ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പൊതുമിനിമം പരിപാടിയില്‍ പ്രഖ്യാപിച്ച മിക്കകാര്യങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും രാജീവ്‌ ഗാന്ധിയുടെ സ്വപ്‌നമായ വനിതാസംവരണബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X