Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്‍ വായടച്ചാല്‍ നാടിനാശ്വാസം: ബാലകൃഷ്‌ണപ്പിള്ള

തിരുവനന്തപുരം: സഹകരണമന്ത്രി ജി. സുധാകരന്‍ വായടച്ചാല്‍ നാടിന്‌ ആശ്വാസമാകുമെന്ന്‌ മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണപ്പിള്ള.

ശബരിലയിലും മുസ്ലിം പള്ളികളിലും സ്‌ത്രപ്രവേശനം നിരോധിച്ചിരിക്കുന്നതിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതിനിടെയാണ്‌ പിള്ള സുധാകരനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്‌.

സ്‌ത്രീകളെ ശബരിമലയില്‍ കയറ്റണമെന്നാണ്‌ സുധാകരന്‍ വാശി പിടിക്കുന്നത്‌. എന്നാല്‍ മുസ്ലിം സ്‌ത്രീകളുടെ പള്ളി പ്രവേശനത്തെക്കുറിച്ച്‌ സുധാകരന്‍ മിണ്ടുന്നില്ല.

ഹിന്ദു അയിത്താചാരം കണക്കിലെടുക്കാതെ ദര്‍ശനത്തിന്‌ അനുമതിയുള്ള ക്ഷേത്രമാണ്‌ ശബരിമല. ഇവിടെ എല്ലാ മതത്തില്‍പ്പെട്ടവരും എത്തുന്നുമുണ്ട്‌. 41 ദിവസത്തെ വ്രതമെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത്‌-പിള്ള പറഞ്ഞു.

സംസാരത്തിനിടെ പിള്ള സുധാകരന തെണ്ടിയെന്നുപോലും വിശേഷിപ്പിച്ചു. കോവളത്തു നടക്കുന്ന ഐഎഫ്‌ഡിപി നേതൃത്വ പരിശീലനക്യാംപ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബാലകൃഷ്‌ണപ്പിള്ള.

വിവിധ പ്രശ്‌നങ്ങളെ ഉദ്ധരിച്ച്‌ മന്ത്രി സുധാകരന്‍ നടത്തുന്ന പ്രസ്‌താവനകള്‍ ഈയിടെയായി പലരുടെയും ഈര്‍ഷ്യയ്‌ക്ക്‌ ഇടവരുത്തിയിട്ടുണ്ട്‌.

സഹകരണകോളെജ്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ആര്‍ക്കെതിരെയും എന്തും പറയാമെന്ന്‌ സുധാകരന്‍ കരുതരുതെന്നും സുധാകരന്റെ പാര്‍ട്ടി 20വര്‍ഷം പിന്നിലാണ്‌ ജീവിക്കുന്നതെന്നും എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+