Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലകൃഷ്ണപ്പിള്ളയുടെ സ്വഭാവം മാറില്ലെന്ന് സുധാകരന്‍

കൊച്ചി: ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ സ്വഭാവം എത്രതവണമന്ത്രിയായാലും മാറില്ലെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍.

ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് അമൃതാനന്ദമയി ദേവിയും ശ്രീ ശ്രീ രവിശങ്കറും പറഞ്ഞിട്ടുണ്ട്. പുരുഷനെ പ്രസവിക്കുന്നത് സ്ത്രീയാണ്. അതിനാല്‍ ഇത്തരം ആചാരം തുടരുന്നത് ശരിയല്ലെന്നായിരുന്നു അമൃതാനന്ദമയിയുടെ അഭിപ്രായം.

മറ്റൊരു കൂട്ടര്‍ പറയുന്നത് സ്ത്രീകള്‍ പ്രവേശിക്കരുതെന്നാണ്. ഇതുതന്നെയാണ് ബാലകൃഷ്ണപ്പിള്ളയും പറയുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ നിലവാടിനെ പിള്ള എതിര്‍ക്കുകയാണ്. പിള്ളയുടെ സ്വഭാവം മാറാന്‍ പോകുന്നില്ല- സുധാകരന്‍ പറ‍ഞ്ഞു.

എഴുത്തുകാരി സാറാ ജോസഫിനെ പോലെയുള്ളവര്‍ തലമറന്ന് എണ്ണ തേയ്ക്കരുത്. നാലോ അഞ്ചോ പുസ്തകം എഴുതിയതുകൊണ്ട് വലിയ ആളാവില്ല. എഴുത്തുകാരിയാണെന്ന് വച്ച് അവര്‍ വിമര്‍ശിക്കപ്പെടരുതെന്നില്ല- അദ്ദേഹം വിമര്‍ശിച്ചു.

സമൂഹത്തിലെ ആശയ സംഘര്‍ഷങ്ങള്‍ മനസിലാക്കാത്ത നെടുംതൂണുകള്‍ തകര്‍ന്ന് വീണാലേ കേരളത്തിന്‍റെ പുരോഗതിക്ക് മേല്‍ഗതിയുണ്ടാവുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തിക്കുറിശ്ശി പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+