തടവുകാര്‍ വാര്‍ഡനെ മര്‍ദ്ദിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡനെ സിപിഎം പ്രവര്‍ത്തകരായ റിമാന്‍ഡ് തടവുകാര്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ വാര്‍ഡന്‍ കൂത്തുപറമ്പ് സ്വദേശി സജി പി. നമ്പ്യാരെ (30) കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ രണ്ട് റിമാന്‍ഡ് തടവുകാരെയും ആസ്പത്രിയിലെ പ്രിസണേഴ്‌സ് വാര്‍ഡില്‍ പ്രവേശിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 6.15 ഓടെ മൂന്നാം ബ്ലോക്കിലായിരുന്നു സംഭവം.രാവിലെ തടവുകാരെ ലോക്കപ്പില്‍ നിന്ന് പുറത്തുവിടും മുമ്പ് തടവുകാരുടെ എണ്ണമെടുക്കുമ്പോഴാണ് വാര്‍ഡനെ മര്‍ദ്ദിച്ചത്. എണ്ണമെടുക്കാന്‍ രണ്ട് വരിയായി തടവുകാര്‍ ഇരിക്കണമെന്നാണ് ചട്ടം. ഇരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു മര്‍ദ്ദനം.
വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം. തടവുകാരായ ചൊക്ലിയിലെ സുമേഷ്, അന്‍വര്‍ എന്നിവരുടെയും തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം തടവുകാരുടെയും നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. യൂണിഫോമില്‍ പിടിച്ചുവലിക്കുകയും പിന്നില്‍ നിന്ന് ചവിട്ടുകയും കഴുത്തില്‍ അടിക്കുകയും ചെയ്തതായി മര്‍ദ്ദനമേറ്റ വാര്‍ഡന്‍ പറഞ്ഞു.
ഓടിയെത്തിയ മറ്റ് വാര്‍ഡര്‍മാരും തടവുകാരും ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു. മര്‍ദ്ദനത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ ശരിയാക്കുമെന്ന് തടവുകാര്‍ ഭീഷണിപ്പെടുത്തി. വാര്‍ഡന്റെ പരാതി പ്രകാരം സുമേഷ്, അന്‍വര്‍, കണ്ടാലറിയാവുന്ന മറ്റൊരു തടവുകാരന്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് സുമേഷും അന്‍വറും പ്രിസണേഴ്‌സ് വാര്‍ഡില്‍ പ്രവേശിച്ചിരിക്കുകയാണ്. ജയില്‍ ആസ്പത്രിയിലെ ഡോക്ടര്‍ റഫര്‍ചെയ്ത പ്രകാരമാണ് ഇവരെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
സജിയെ സിപിഎം തടവുകാര്‍ മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ ജയിലിന് പുറത്തുള്ള ഗാങ്ങ് ഡ്യൂട്ടിയും മറ്റുമാണ് സജിക്ക് സാധാരണ നല്‍കിയിരുന്നത്.
മൂന്നാം ബ്ലോക്കില്‍ 111 തടവുകാരുണ്ട്. ഫസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് തടവുകാര്‍ ജയിലില്‍ സ്ഥിരം പ്രശ്നമുണ്ടാക്കുന്നതായി പരാതിയുണ്ട്. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും മറ്റു തടവുകാരെ മര്‍ദ്ദിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം ഫസല്‍ വധക്കേസിലെ മൂന്നാം പ്രതി വയലളം പപ്പന്റെ പീടിക മൊട്ടേമ്മല്‍ വീട്ടില്‍ എം.കെ.ജിതേഷ് എന്ന ജിത്തുവിന്റെ നേതൃത്വത്തില്‍ റിമാന്‍ഡ് തടവുകാരന്‍ നജീബിനെ മര്‍ദ്ദിച്ചിരുന്നു. മുഖത്ത് പരിക്കേറ്റ നജീബ് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.












Click it and Unblock the Notifications