Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ ദള്‍ പിന്തുണയ്ക്കില്ല; കര്‍ണ്ണാടകത്തില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി

Deve Gouda and Kumaraswamiബാംഗ്ലൂര്‍: കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ വീണ്ടും അനിശ്ചിതത്വം. ബി.എസ്‌ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന്‌ പിന്തുണ നല്‍കുന്നില്ലെന്ന്‌ ജനതാദള്‍ എസ്‌ തീരുമാനിച്ചു.

തിങ്കളാഴ്‌ച ചേര്‍ന്ന ദള്‍ നിയമസഭാകക്ഷിയോഗമാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌. ജനതാദള്‍-എസ്‌ മുന്നോട്ടുവച്ച ധാരണാ പത്രത്തില്‍ ഒപ്പുവെയ്‌ക്കാന്‍ ബിജെപി തയ്യാറാവാത്തതിനെത്തുടര്‍ന്നാണ്‌ യെദ്യൂരപ്പ അവതരിപ്പിക്കുന്ന വിശ്വാസപ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടെന്ന്‌ ദള്‍ തീരുമാനിച്ചത്‌. ഇതുസംബന്ധിച്ച വിപ്പ്‌ പാര്‍ട്ടി എംഎല്‍എമാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

വൈകീട്ട്‌ ആറുമണിയ്‌ക്കാണ്‌ വിശ്വാസ വോട്ടെടുപ്പ്‌ നടക്കുക. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന്‌ 113 സീറ്റുകള്‍ വേണം. ദള്‍-ബിജെപി സഖ്യം നേരത്തേ 129 എംഎല്‍എമാരെയാണ്‌ രാഷ്ട്രപതിയ്‌ക്കുമുന്നില്‍ ഹാജരാക്കിയത്‌. ബെജെപിയ്‌ക്ക്‌ 79 എംഎല്‍എമാരാണുള്ളത്‌.

ജനതാദള്‍-എസ്‌ അധ്യക്ഷന്‍ എച്ച്‌ ഡി ദേവെ ഗൗഡ മുന്നോട്ടുവച്ച പന്ത്രണ്ടിന ധാരണാപത്രത്തില്‍ ഒപ്പുവെയ്‌ക്കില്ലെന്നാണ്‌ ബിജെപി പറയുന്നത്‌. കഴിഞ്ഞ തവണ ദള്‍-ബിജെപി സഖ്യം ഭരിച്ചപ്പോള്‍ ഇത്തരത്തിലൊരു ധാരണാപത്രം ഇല്ലായിരുന്നുവെന്നും ഇപ്പോഴും ഇത്തരത്തിലൊന്നിന്റെ ആവശ്യമില്ലെന്നുമാണ്‌ ബിജെപി വാദിക്കുന്നത്‌.

നിലപാട്‌ മാറ്റിയതിനെത്തുടര്‍ന്ന്‌ നേരത്തേ ദള്‍-ബിജെപി സഖ്യത്തെ പിന്തുണക്കില്ലെന്ന്‌ വ്യക്തമാക്കി മാറിനിന്ന എം.പി പ്രകാശും കൂട്ടരും ഇപ്പോള്‍ ദളിനൊപ്പമുണ്ട്‌.

മന്ത്രിമാരെ നിശ്ചയിക്കുന്നകാര്യത്തിലും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ട്‌. കുമാരസ്വാമിയ്‌ക്കെതിരെ ക്രിമിനല്‍ കേസ്‌ നല്‍കിയ ബെല്ലാരിയിലെ ബിജെപി നേതാവ്‌ ബി. ശ്രീരാമലുവിനെ നിയമസഭയില്‍ എടുക്കരുതെന്നാണ്‌ ദളിന്റെ നിലപാട്‌. എന്നാല്‍ ശ്രീരാമലുവിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ്‌ ബിജെപി പറയുന്നത്‌.

നവംബര്‍ 12നാണ്‌ യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തത്‌. എട്ടുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന്‌ ഗവര്‍ണര്‍ രാമേശ്വര്‍ ഥാക്കൂര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ തിങ്കളാഴ്‌ച വിശ്വാസവോട്ട്‌ തേടാന്‍ ബിജെപി തീരുമാനിച്ചത്‌.

ഇതിനിടെ മുഖ്യമന്ത്രി ബി.എസ്‌ യദ്യൂരപ്പ രാജിവെയ്‌ക്കുമെന്നാണ്‌ ദില്ലിയിലെ ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരു മാസം മുമ്പ്‌ ജനതാദള്‍-എസ്‌ നേതൃത്വത്തിലുള്ള എച്ച്‌.കെ കുമാരസ്വാമി മന്ത്രിസഭയ്‌ക്ക്‌ ബിജെപി പിന്തുണ പിന്‍വലിച്ചതോടെയാണ്‌ കര്‍ണ്ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്‌. തുടര്‍ന്ന്‌ മൂന്നാഴ്‌ചത്തെ രാഷ്ട്രപതി ഭരണത്തിന്‌ശേഷം ജനതാദള്‍ ബിജെപിയ്‌ക്ക്‌ പിന്തുണയുമായി മുന്നോട്ടുവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+