Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവകരാര്‍ : നിലപാട് മാറ്റിയില്ലെന്ന് കാരാട്ട്

ദില്ലി : അമേരിക്കയുമായുളള ആണവക്കരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്ന് പ്രകാശ് കാരാട്ട്.

അമേരിക്കയുമായി കരാറിലേര്‍പ്പെടാന്‍ കാണിക്കുന്ന വ്യഗ്രത എന്തുകൊണ്ട് റഷ്യയുമായി ആണവക്കരാറുണ്ടാക്കാന്‍ കാണിക്കുന്നില്ലെന്നും പ്രകാശ് കാരാട്ട് ചോദിച്ചു.

കഴിഞ്ഞ ദിവസം എന്‍ഡിടിവിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറി ആണവകരാറിനെക്കുറിച്ചുളള പാര്‍ട്ടി നിലപാട് വിശദമാക്കിയത്.

കരാറിന്റെ കാര്യത്തില്‍ സിപിഎമ്മും ഇടതുപക്ഷവും വിട്ടുവീഴ്ച ചെയ്തുവെന്ന ആരോപണം കാരാട്ട് നിഷേധിച്ചു. കരാര്‍ രാജ്യത്തിന് ദോഷം വരുത്തുമെന്ന നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് ഇപ്പോഴും. കരാര്‍ അമേരിക്കയെ പ്രീണിപ്പിക്കാനുളളതാണ്. പാര്‍ലമെന്റിനും രാജ്യതാല്‍പര്യത്തിനും എതിരായി ഒരു കരാറിനെയും കെട്ടിയേല്‍പിക്കേണ്ടെന്നും കാരാട്ട് വ്യക്തമാക്കി.

അമേരിക്ക പാസാക്കിയ 123 ഹൈഡ് ആക്ട് ഇന്ത്യയുടെ ഭാവി അണുപരീക്ഷണങ്ങള്‍ക്ക് തടയിടുന്നതാണ്. അതുമായി സന്ധി ചെയ്യേണ്ട ആവശ്യമൊന്നും രാജ്യത്ത് ഇപ്പോഴില്ല. എന്നാല്‍ റഷ്യ അത്തരം നിയമങ്ങളൊന്നും പാസാക്കിയിട്ടില്ല. അതിനാല്‍ റഷ്യയുമായി ആണവകരാറുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

എന്നാല്‍ യുപിഎ സര്‍ക്കാര്‍ അക്കാര്യത്തില്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ല. അമേരിക്കയെ പ്രീണിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ തുടരുന്നത്. ഇത് ഇടതുപക്ഷത്തിന് അംഗീകരിക്കാനാവില്ല.

അടുത്ത കാലത്ത് റഷ്യ സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് റഷ്യയുമായി ആണവകരാര്‍ ഒപ്പുവെയ്ക്കാതെ മടങ്ങിയതിനെയും കാരാട്ട് വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+