ഇന്‍ഡോറില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കോലം കത്തിച്ചു
ഇന്‍ഡോര്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ത്രവര്‍ണ്ണ പതാകയെ അപമാനിച്ചുവെന്നാ കേസ് മധ്യപ്രദേശ് രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്‌ച ഇന്‍ഡോറില്‍ പ്രതിഷേധ പ്രകടനം നടത്തുകയും മറ്റു ചില സംഘടനകള്‍ സച്ചിന്റെ കോലം കത്തിയ്‌ക്കുകയും ചെയ്‌തു.
കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നതിനിടെ വെസ്റ്റിന്‍ഡീസില്‍ നടന്ന ഒരു ചടങ്ങില്‍ സച്ചില്‍ ദേശീയ പതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ച് പതാകയെ അപമാനിച്ചുവെന്നാണ് കേസ്. സച്ചിന്‍ കേക്ക് മുറിക്കുന്ന രംഗം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന ഉമാഭാരതിയുടെ ഭാരതീയ ജനശക്തി പാര്‍ട്ടിയുടെ നേതാവ് രാജേശ് ബിദേക്കറാണ് കോടതിയെ സമീപിച്ചത്. കേസില്‍ ഡിസംബര്‍ 15നകം മറുപടി നല്‍കണമെന്ന് ഇന്‍ഡോര്‍ ആഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം സച്ചിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉമാഭാരതിയുടെ പാര്‍ട്ടിയ്‌ക്കുപിന്നാലെ മറ്റു കക്ഷികളും സച്ചിനെതിരെ പ്രസ്‌താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സച്ചിന് നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കണമെന്നും കാര്യങ്ങള്‍ അറിയാതെയാണ് സച്ചില്‍ ഇങ്ങനെ ചെയ്‌തതെങ്കില്‍ മാപ്പു പറയണമെന്നും തിരംഗാ അഭിയാന്‍എന്ന സംഘടന പറയുന്നു.
ദേശീയ പതാകയുടെ അന്തസ് സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. സച്ചില്‍ മാപ്പു പറയാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ സ്വീകരിയ്‌ക്കുമെന്ന് സംഘടനാവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications