കര്‍ണാടകത്തിലെ കോമാളിസര്‍ക്കസിന് തിരശീല
ബാംഗളൂരു : ജനാധിപത്യത്തെ നിര്‍ലജ്ജം അപമാനിച്ച രണ്ടാഴ്ചത്തെ രാഷ്ട്രീയസര്‍ക്കസിന് കര്‍ണാടകത്തില്‍ അതിദയനീയമായ പരിസമാപ്തി. സഖ്യകക്ഷിയായ ജനതാദള്‍ (എസ് )വിശ്വാസവോട്ടില്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ രാജിവെച്ചു.
അധികാരം പങ്കുവെയ്ക്കുന്നതിന് മുന്നോട്ടു വെച്ച നിബന്ധനകള്‍ ബിജെപി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ജനതാദള്‍ (എസ്) സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചത്. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന വിശ്വാസപ്രമേയത്തെ എതിര്‍ക്കാന്‍ രാവിലെ ചേര്‍ന്ന ദള്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിച്ചതോടെ സര്‍ക്കാര്‍ വീഴുമെന്ന കാര്യം ഉറപ്പായിരുന്നു.
ഈ ഒക്ടോബറില്‍ മുഖ്യമന്ത്രിസ്ഥാനം ബിജെപിക്ക് കൈമാറാമെന്ന കരാറോടെയാണ് 2006ല്‍ ജനതാദള്‍ എസും ബിജെപിയും തമ്മിലുളള സഖ്യം കര്‍ണാടകത്തില്‍ ഭരണം തുടങ്ങിയത്. ഇരു കക്ഷികളും തമ്മിലുളള ബന്ധം വഷളായതിനെ തുടര്‍ന്ന് സെപ്തംബറില്‍ തന്നെ കര്‍ണാടകത്തിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിരുന്നു.
ഉപമുഖ്യമന്ത്രി ബിഎസ് യദിയൂരപ്പയ്ക്ക് മുഖ്യമന്ത്രി പദം കൈമാറാന്‍ ജനതാദള്‍ എസും ദേവഗൗഡയും വിസമ്മതം പ്രകടിപ്പിച്ചതോടെ സംസ്ഥാനം ഇടക്കാല തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുകയാണെന്ന തോന്നല്‍ ശക്തമായി. ഇതിനിടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണം നിലനിര്‍ത്താനുളള തന്ത്രങ്ങള്‍ ജനതാദളും ദേവഗൗഡയും രൂപപ്പെടുത്തി.
ഒക്ടോബര്‍ രണ്ടിന് ബിജെപി മന്ത്രിമാര്‍ രാജിവെച്ചതോടെ രാഷ്ട്രീയാന്തരീക്ഷം വീണ്ടും കലുഷിതമായി. തിരഞ്ഞെടുപ്പല്ലാതെ കര്‍ണാടകയില്‍ മറ്റൊരു ഏര്‍പ്പാടും വേണ്ടെന്നായി ജനതാദള്‍ എസ്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് കുമാരസ്വാമി ഒക്ടോബര്‍ നാലിന് വീമ്പിളക്കി.
വഞ്ചിതരായ ബിജെപി, മന്ത്രിസഭയ്ക്കുളള പിന്തുണ ഒക്ടോബര്‍ ആറിന് പിന്‍വലിച്ചു. മന്ത്രിസഭയെ പുറത്താക്കണമെന്നും പാര്‍ട്ടി ഗവര്‍ണറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ പുറത്താക്കണമെന്ന് ഒക്ടോബര്‍ എട്ടിന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
ഒക്ടോബര്‍ എട്ട് ഞായറാഴ്ച വീണ്ടും കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമി തിങ്കളാഴ്ച രാജി വെയ്ക്കാനിരിക്കെ, ഞായറാഴ്ച ദളിന്റെയും ബിജെപിയുടെയും നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു. യദിയൂരപ്പ മുഖ്യമന്ത്രിയും കുമാരസ്വാമി ഉപമുഖ്യമന്ത്രിയുമാവുന്ന പാക്കേജ് രൂപപ്പെട്ടു.
ഒക്ടോബര്‍ ഒമ്പതിന് കുമാരസ്വാമി രാജിവെച്ചു. ബിജെപിയെ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കുമാരസ്വാമി ഗവര്‍ണറെ രേഖാമൂലം അറിയിച്ചു. രാജിയെ തുടര്‍ന്ന് നിയമസഭ മരവിപ്പിച്ചു കൊണ്ട് ഗവര്‍ണര്‍ ഉത്തരവിട്ടു.
ഒക്ടോബര്‍ ഒമ്പത് ചൊവ്വാഴ്ച കര്‍ണാടകം പ്രസിഡന്റ് ഭരണത്തിന്‍ കീഴിലായി. നിയമസഭ പിരിച്ചു വിടാത്തതില്‍ കുമാരസ്വാമി ആഹ്ലാദം പ്രകടിപ്പിച്ച് അന്നേ ദിവസം തന്നെ പ്രസ്താവനയിറക്കി.












Click it and Unblock the Notifications