മദ്യപര്‍ അഴിഞ്ഞാടി, വധു വിവാഹത്തില്‍ നിന്നും പിന്‍മാറി
ആലുവ: വരന്റെ സംഘത്തിലെത്തിയവര്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി.
തോട്ടുമുഖം ചാലയ്‌ക്കല്‍ സ്വദേശിയായ യുവതിയാണ് താലികെട്ട് കഴിഞ്ഞെങ്കിലും വരന്റെ കൂട്ടുകാര്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്.
ഇതേത്തുടര്‍ന്ന് വരനെയും കൂട്ടരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഞായറാഴ്‌ച വിവാഹച്ചടങ്ങ് കഴിഞ്ഞ് വരന് വധുവിന്റെ മാതാവ് മധുരം കൊടുക്കുന്നതിനടെയാണ് സുഹൃത്തുക്കള്‍ മദ്യപിച്ചെത്തി ബഹളം വെയ്‌ക്കുകയും സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്‌തത്.
നാട്ടുകാര്‍ ബഹളം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുകയും വിവാഹപ്പന്തലിലെ ട്യൂബുകളും പാത്രങ്ങളും മറ്റും അടിച്ചുടയ്‌ക്കുകയും ചെയ്‌തു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസുകാരെത്തിയെങ്കിലും അപ്പോഴേയ്‌ക്കും സംഘം സ്ഥലം വിട്ടിരുന്നു.
പിന്നീട് യാത്രാമധ്യേ ആലുവയില്‍വെച്ച് പൊലീസ് ഇവരെ പിടികൂടി. മയക്കുമരുന്നിനടിമകളായ ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.
സംഭവത്തെത്തുടര്‍ന്ന് വരനുമായുള്ള വിവാഹ ബന്ധം തുടരാനാഗ്രഹമില്ലെന്ന് വധു ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിവാഹം വേണ്ടെന്നുവെച്ചെങ്കിലും ചടങ്ങിനായി ചെലവാക്കിയ തുകയും സുഹൃത്തുക്കള്‍ ഉണ്ടാക്കിയ നാശം നികത്താനുള്ള തുകയും നല്‍കാതെ വരനെയും ബന്ധുക്കളെയും വിടില്ലെന്ന വാശിയിലാണ് നാട്ടുകാര്‍.












Click it and Unblock the Notifications