ഇനിയും ശബരിമലയിലെത്തുമെന്ന് യുവതി
ശബരിമല : വിലക്കു ലംഘിച്ച് ഇനിയും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പൊലീസിന്റെയും ദേവസ്വം അധികൃതരുടെയും കണ്ണുവെട്ടിച്ച് അയ്യപ്പനെക്കാണാനെത്തിയ യുവതി. അടുത്ത വര്‍ഷവും താന്‍ വരുമെന്ന് പൊലീസിനെ വെല്ലുവിളിച്ചിട്ടാണ് ഈ യുവതി മടങ്ങിപ്പോയത്. .
പോണ്ടിച്ചേരി സേലാപട്ടൂര്‍ സ്വദേശിനി സെല്‍വി(35)യാണ് ആചാരവിലക്കു ലംഘിച്ച് ശബരിമലയിലെത്തിയത്. ഭര്‍ത്താവും ബന്ധുക്കളുമടങ്ങുന്ന 45 അംഗ സംഘത്തോടൊപ്പമാണ് സെല്‍വി മലചവിട്ടിയത്. ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി സംശയം തോന്നിയ മറ്റു ഭക്തരാണ് ഇവരെ പൊലീസിന് കാട്ടിക്കൊടുത്തത്.
ഇനിയും എത്തുമെന്ന് പൊലീസിനോട് ഉറപ്പിച്ചു പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.












Click it and Unblock the Notifications