ഫുട്‌ബോളിനായി മുത്തശ്ശിയുടെ നഗ്നത
ലണ്ടന്‍: എന്തിനും ഏതിനും വേണ്ടി നഗ്നതകാണിയ്‌ക്കുകയെന്നതാണ് ഇപ്പോഴത്തെ രീതി. ചിലരൊക്കെ റക്കോര്‍ഡിഡാനും മറ്റു ചിലര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ഇനിയും ചിലര്‍ മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും തുണിയഴിയ്‌ക്കുമ്പോള്‍ ലണ്ടനിലെ ഒരു മുത്തശ്ശിയും ഇത്തരത്തിലൊരു ശ്രമം നടത്തി.
102 കാരിയായ മുത്തശ്ശി നോറ ഹാര്‍ഡ്‌വിക് ആണ് തുണിയില്ലാതെ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത്. മൂന്നു മക്കളുടെ അമ്മയും രണ്ട് കുട്ടികളുടെ മുത്തശ്ശിയുമായ നോറ സ്വന്തം ഗ്രാമത്തിലെ ആന്‍കാസ്‌റ്റര്‍ അത്‌ലറ്റിക് എന്ന ഫുട്‌ബോള്‍ ടീമിന് പണമുണ്ടാക്കുന്നതിനായാണ് തുണിയില്ലാതെ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത്. പണം സ്വരൂപിയ്ക്കാനായി വില്‍ക്കുന്ന കലണ്ടറിലാണ് മുത്തശ്ശിയുടെ ചിത്രം പതിയ്ക്കുന്നത്.
ഗ്രാമത്തിലെ ഏറ്റവും പ്രായകൂടിയ വ്യക്തിയായതുകൊണ്ടായിരിക്കും ഇത്തരമൊരു കാര്യത്തിനായി അവര്‍ എന്നെ സമീപച്ചത്. എനിയ്‌ക്കാണെങ്കില്‍ ഇത് വളരെ രസകരവും തമാശയുമായിത്തോന്നി. അവര്‍ ഒരു ചെറിയ കഷണം പിങ്ക് തുണിമാത്രമാണ് എന്നെ ധരിപ്പിച്ചത് . ആ തുണിപോലുമില്ലാതെ പോസ് ചെയ്യാന്‍ ഈ പ്രായത്തില്‍ ഒരു മോഡലിന്റെ ശരീരമൊന്നും എനിയ്‌ക്കില്ലല്ലോ-തന്റെ സാഹസത്തെക്കുറിച്ച് മുത്തശ്ശി പറയുന്നതിങ്ങനെ.
നൂറുവര്‍ഷമായി മുത്തശ്ശി ഈ ഗ്രാമത്തിലാണ് ജീവിക്കുന്നത്. മുപ്പത്തിയഞ്ചുവര്‍ഷം ഇവിടത്തെ പോസ്‌റ്റ് വുമണായി സേവമനുഷ്ടിക്കുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications