പങ്കാളിയ്ക്കുമുന്നില്‍ തുണിയൂരാന്‍ പുരുഷന്മാര്‍ക്ക് നാണം
ലണ്ടന്‍: പുരുഷന്മാര്‍ തുണിയഴിയ്‌ക്കാന്‍ നാണിയ്‌ക്കുകയോ?! അങ്ങനെയുണ്ടാകാന്‍ വഴിയില്ലെന്നല്ലേ ചിന്തിയ്‌ക്കുന്നത്? എന്നാല്‍ തുണിയൂരാന്‍ പലപുരുഷന്മാര്‍ക്കും നാണമാണെന്നാണ് ഒരു സര്‍വ്വേയില്‍ തെളിഞ്ഞത്.
പ്രത്യേകിച്ചും സ്വന്തം പങ്കാളിയുടെ മുന്നില്‍ തുണിയഴിയ്‌ക്കുന്ന കാര്യത്തിലാണത്രേ പുരുഷന്മാര്‍ നാണിയ്‌ക്കുന്നത്. നാലുപേരില്‍ ഒരാള്‍ എന്നനിലയ്‌ക്ക് പങ്കാളിയുടെ മുന്നില്‍ തുണിയൂരാന്‍ നാണിയ്‌ക്കുന്നവരാണെന്നാണ് സര്‍വ്വേയില്‍ കിട്ടിയ ഫലം.
പുരുഷന്മാരില്‍ കാല്‍ഭാഗത്തോളം ആളുകള്‍ക്കും സ്വന്തം നഗ്നത അസ്വസ്ഥതയോടെമാത്രമേ കാണാന്‍ കഴിയുന്നുള്ളുവെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
മിക്ക ഫാഷന്‍ മാസികകളിലും മറ്റും പുരുഷന്മാരേക്കാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നത് സ്‌ത്രീകളാണ്. എല്ലാകാര്യത്തിലും ധീരന്മാരായ പുരുഷന്മാര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ പുറകോട്ടുപോകുന്നുവെന്നറിയാനാണ് ഗവേഷകര്‍ ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്. 
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 3000 ബ്രിട്ടീഷ് പുരുഷന്മാരും സ്വന്തം ശരീരത്തിലെ ന്യൂനതകള്‍ മറ്റുള്ളവര്‍ കാണുന്നതില്‍ അസ്വസ്ഥതയുള്ളവരാണ്. ഇവരില്‍ പത്തില്‍ ഒരാള്‍ എന്നനിലയില്‍ തന്റെ അരക്കെട്ടിന് ചുറ്റും അടിഞ്ഞുകൂടിയ കൊഴുപ്പ് മാറ്റാനായി ശസ്‌ത്രക്രിയ നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്.
ഇവരില്‍ ഏഴുപത്തിരണ്ടു ശതമാനം പേരും പറയുന്നത് ജിംനേഷ്യത്തില്‍നിന്നും മറ്റും നല്ല രീതിയില്‍ വ്യായാമം ചെയ്‌തുണ്ടാക്കുന്ന ശരീരം മാത്രമേ മാസികകളിലും മറ്റും പ്രദര്‍ശിപ്പിക്കാന്‍ പറ്റൂ എന്നാണ്.
സ്വന്തം ശരീരത്തിന്റെ അപാകതകള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ തങ്ങളുടെ ഭാരം അരവണ്ണം എന്നിവയുടെ കാര്യത്തില്‍ കള്ളം പറയാറുണ്ടെന്നും സര്‍വ്വേയില്‍ പങ്കെടുത്ത മിക്ക പുരുഷന്മാരും സമ്മതിച്ചിട്ടുണ്ട്.
സുന്ദരവും പ്രദര്‍ശനയോഗ്യവുമായി ശരീരത്തിന് ഉടമകളാണെങ്കിലും മിക്ക പുരുഷന്മാര്‍ക്കും ഇക്കാര്യത്തില്‍ ആത്മവിശ്വാസമില്ല, മാത്രവുമല്ല ആകര്‍ഷണീയരല്ലെന്ന് കരുതി അവര്‍ വിഷമിക്കുകയും ചെയ്യുന്നുണ്ട്- അസോസിയേഷന്‍ ഓഫ് ഫിറ്റ്‌നസ് ഇന്‍സ്‌ട്രക്ടേസിന്റെ പ്രസിഡന്റ് ബ്രന്റാ മോര്‍ട്ടിമോര്‍ പറയുന്നു.












Click it and Unblock the Notifications