അച്ഛന്‍ പതിനഞ്ചുകാരിയായ മകളെ വിവാഹം ചെയ്‌തു
ജല്‍പായ്ഗുരി: മുപ്പത്തിയാറുകാരനായ പിതാവ് പതിനഞ്ചുകാരിയായ മകളെ വിവാഹം കഴിച്ചു. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ കാസിയജോറ ഗ്രാമത്തിലാണ് അപൂര്‍വ്വ സംഭവം നടന്നത്.
ഭാര്യ സക്കീനയെ സാക്ഷിയാക്കിയാണ് അഫസുദ്ദിന്‍ അലി മകളെ വിവാഹം ചെയ്‌തത്. തനിയ്‌ക്ക് മകളെ വിവാഹം ചെയ്യാന്‍ ദൈവത്തിന്റെ അനുമതിയുണ്ടെന്നാണ് ഇതിന് അലി പറയുന്ന ന്യായീകരണം.
ആറുമാസം മുമ്പായിരുന്ന അച്ഛന്റെയും മകളുടെയും വിവാഹം. മകള്‍ ഇപ്പോള്‍ ഗര്‍ഭിണിയാണ്. മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിഞ്ഞതോടെയാണ് അലി മകളെ വിവാഹം ചെയ്‌തിട്ടുണ്ടെന്ന കാര്യം ഗ്രാമവാസികള്‍ അറിയുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അലിയ്‌ക്കും കുടുംബത്തിനുമെതിരെ അക്രമം അഴിച്ചുവിടാന്‍ വരെ തീരുമാനിച്ചു. കാര്യമറിഞ്ഞ പൊലീസെത്തി പ്രശ്‌നങ്ങള്‍ നിയന്ത്രിയ്‌ക്കുകയും അലി, ഭാര്യ സക്കീന,മകള്‍ എന്നിവരെ അറസ്റ്റുചെയ്യുകയും ചെയ്‌തു.
കോടതിയില്‍ ഹാജരാക്കിയെങ്കിലും ശിക്ഷിയ്‌ക്കാന്‍ തക്ക ക്രിമിനില്‍ കുറ്റം അലിയുടെ പേരില്‍ ഇല്ലാത്തതിനാല്‍ ജഡ്‌ജിയ്‌ക്ക് ഇയാളെ വിട്ടയയ്‌ക്കേണ്ടിവന്നു. അലിയ്‌ക്കെതിരെ പരാതിയോ ഒരു കേസോ രജിസ്‌റ്റര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications