Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രപതി ഭരണം

ദില്ലി: കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നിയമസഭ മരവിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രപതി ഭരണത്തിനാണ്‌ മന്ത്രിസഭ ശുപാര്‍ശ ചെയ്തത്‌.

ബിജെപി യുടെ നേതൃത്വത്തിലുള്ള ആദ്യസര്‍ക്കാര്‍ അധികാരമേറ്റ്‌ ഒരാഴ്ചയ്ക്കകം നിലംപൊത്തിയതിനെത്തുടര്‍ന്നാണ്‌ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതി ഭരണത്തിന്‌ ശുപാര്‍ശ ചെയ്തത്‌.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പാര്‍ലമെന്‍റിനെ അറിയിക്കും. പാര്‍ലമെന്‍റിന്‍റെ അനുവാദം ലഭിച്ചശേഷം നിയമസഭ പിരിച്ചുവിടും. ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ വസതിയില്‍ നടന്ന യോഗത്തിലാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌ യെദ്യൂരപ്പ തിങ്കളാഴ്ച രാജിവച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ രാമേശ്വര്‍ ഥാക്കൂര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.

സഖ്യകക്ഷിയായ ജനതാദള്‍-ദേവഗൗഡ വിഭാഗം വിശ്വാസവോട്ടില്‍ ബിജെപിയെ അനുകൂലിക്കില്ലെന്ന് തീരുമാനിച്ചതോടെയാണ്‌ പുതിയ സര്‍ക്കാറിന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+