Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമസീത്ര: കടലിനടിയിലെ ലൈംഗികത

Deep Seaദില്ലി: തങ്ങളേക്കാള്‍ നന്നായി ലൈംഗികത ആസ്വദിയ്‌ക്കുന്ന മറ്റുവര്‍ഗ്ഗങ്ങള്‍ ഇല്ലെന്നാണ്‌ മുനുഷ്യരുടെ ഭാവം. എന്നാല്‍ മുഷ്യരേക്കാള്‍ സുന്ദരമായി ലൈംഗികത ആസ്വദിയ്‌ക്കുന്നവരാണ്‌ കടല്‍ ജീവികളെന്നാണ്‌ ആസ്‌ത്രേലിയക്കാരിയായ അക്വാട്ടിക്‌ ശാസ്‌ത്രജ്ഞ ഷരീ മാരിസ്‌ പറയുന്നത്‌.

കടലിനടിയിലുമുണ്ട്‌ പ്രണയവും കാമവും, അസൂയയും ലൈംഗികതയുമെല്ലാം തന്നെ വഞ്ചിയ്‌ക്കുന്ന ഇണയ്‌ക്കെതിരെ കടല്‍ ജീവികള്‍ ക്രുദ്ധരാകുന്നു, ആക്രമിച്ച്‌ വകവരുത്തുന്നു, ഇണയെ ആകര്‍ഷിക്കാനായി ഇവര്‍ സുഗന്ധം പുറപ്പെടുവിക്കുന്നു നിറം മാറുന്നു.... ഇങ്ങനെ കടലിനടിയില്‍ നമുക്കറിയാത്ത പലതുമുണ്ട്‌.

കടല്‍ ജീവികളുടെ ജീവിതത്തെയും അവരുടെ ലൈംഗികതയെയും നിരീക്ഷിച്ച്‌ മാരിസ്‌ തയ്യാറാക്കിയ പുസ്‌തകത്തില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കാമസീത്ര- സീക്രട്‌സ്‌ ഓഫ്‌ സെക്‌സ്‌ ഇന്‍ സി എന്നപേരിലാണ്‌ മാരിസ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌.

കടല്‍ ജീവികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലൈംഗികതയില്‍ മുഷ്യന്‍ ശരിയ്‌ക്കും ബോറന്‍മാരാണെന്നാണ്‌ മാരിസ്‌ പറയുന്നത്‌. മത്സ്യങ്ങളെക്കുറിച്ചും മറ്റു കടല്‍ ജീവികളെക്കുറിച്ചുമൊക്കെ നമ്മള്‍ക്കറിയാം. എന്നാല്‍ നമ്മള്‍ക്ക്‌ അജ്ഞാതമായ ഒരു ജീവിതം അവര്‍ക്കുണ്ട്‌. അത്‌ പുറംലോകത്തെ അറിയിക്കുകയെന്നതാണ്‌ ഈ പുസ്‌തകത്തിന്റെ പ്രധാന ലക്ഷ്യം- മാരിസ്‌ പറയുന്നു.

നീരീക്ഷിയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ അവര്‍ക്കിടയിലെ പ്രണയത്തെക്കുറിച്ചം രസകരമായ ലൈംഗികതയെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിയ്‌ക്കുകയുള്ളു. അവര്‍ Deep Seaനമ്മളെപ്പോലെതന്നെയാണ്‌ വിവസ്‌ത്രരായി ഇണയെ ആകര്‍ഷിയ്‌ക്കുന്നവര്‍, അല്ലെങ്കില്‍ ഇണയെ ആകര്‍ഷിയ്‌ക്കാനായി പല അടവുകളും പരീക്ഷിക്കുന്നവര്‍- അവര്‍ പറയുന്നു.

അഞ്ചുവര്‍ഷത്തെ പരീക്ഷണനീരീക്ഷണങ്ങള്‍ക്കൊടുവിലാണ്‌ മാരിസ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. മാരിസിന്റെ അഭിപ്രായത്തില്‍ ഡോള്‍ഫിനുകള്‍ സെക്‌സിനെ സമീപിക്കുന്നത്‌ തീര്‍ത്തും വിനോദം എന്ന നിലയ്‌ക്കാണ്‌. ഡോള്‍ഫിനുകളുടെ മാത്രമല്ല തിമിംഗലങ്ങള്‍ ഉള്‍പ്പെടെ വിവിധ തരം മത്സ്യങ്ങളും കടല്‍ജീവികളും ലൈംഗികതയില്‍ സൂക്ഷിയ്‌ക്കുന്ന വ്യത്യസ്‌തതകളെ ഫലിതം ചാലിച്ച്‌ മാരിസ്‌ സുന്ദരമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്‌.
ഇക്കൂട്ടത്തില്‍ മാരിസിന്‌ ഇഷ്ടം ആഴക്കടയില്‍ കാണുന്ന ബാസ്‌കറ്റ്‌ ബോള്‍ ആകൃതിയിലുള്ള ഒരു മത്സ്യത്തെയാണ്‌. ശരീരത്തില്‍ നിന്നും പുറപ്പെടുന്ന ഒരു സുഗന്ധം ഉപയോഗിച്ചാണ്‌ ഇത്‌ ഇണയെ ആകര്‍ഷിയ്‌ക്കുന്നതത്രേ.

ഡികിന്‍ യൂണിവേഴ്‌സിറ്റിയിലാണ്‌ ഇരുപത്തിയെട്ടുകാരിയായ മാരിസ്‌ അക്വാട്ടിക്‌ സയന്‍സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്‌. ആണ്‍ തിമിംഗലങ്ങളുടെ ലൈംഗികാവയവത്തെക്കുറിച്ച്‌ വായിച്ചറിയാനിടയായതില്‍പ്പിന്നെയാണത്രേ മാരിസിന്‌ കടല്‍ ലൈംഗികതയെക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ടായത്‌.

ഓരോ താളുകളിലും മനോഹരമായ കടല്‍ച്ചിത്രങ്ങളുള്ളതാണ്‌ മാരിസിന്റെ പുസ്‌തകം. പങ്കാളികളെ ലൈംഗികതയിലൂടെ എങ്ങനെ സന്തോഷിപ്പിക്കാം എന്നാണ്‌ വിഖ്യാതഗ്രന്ഥമായ കാമസൂത്ര പഠിപ്പിക്കുന്നതെങ്കില്‍ വെള്ളത്തിനടിയില്‍ അതെങ്ങനെ ആസ്വദ്യമാക്കാമെന്ന്‌ ഈ പുസ്‌തകം പറയും.

നവംബര്‍ ഒന്നിനാണ്‌ പുസ്‌തകം പ്രകാശനം ചെയ്‌തത്‌. അതിനെ അടിസ്ഥാനപ്പെടുത്തി ഒരു ഡോക്യുമെന്ററി നിര്‍മ്മിയ്‌ക്കാന്‍ പദ്ധതിയിടുകയാണ്‌ മാരിസ്‌. മാത്രമല്ല കാമസീത്രയ്‌ക്ക്‌ പിന്നാലെ കരയിലെ മൃഗങ്ങളുടെ ലൈംഗികതയെ കേന്ദ്രമാക്കി ഒരു പുസ്‌തകമെഴുതാനും മാരിസിന്‌ പദ്ധതിയുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+