വെളിയം ഭീഷണിമുഴക്കി, വനിതാനേതാക്കളെ പൊലീസ് വിട്ടയച്ചു
തിരുവനന്തപുരം: ബഹുരാഷ്ട്ര കുത്തകള്‍ ചില്ലറ വ്യാപാര രംഗത്ത് പ്രവേശിക്കുന്നതിനെതിരെ എഐവൈഎഫ് സംസ്ഥനത്ത് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ മാര്‍ച്ച് പലയിടത്തും അക്രമാസക്തമായി. നിരവധി പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.
തിരുവനന്തപുരത്തെ ബിഗ് ബസാര്‍ മാര്‍ച്ചിനിടെ വ്യാപാരസ്ഥാപനങ്ങള്‍ക്കും പൊലീസുകാര്‍ക്കും നേരെ കല്ലേറിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ എഐവൈഎഫ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്‌തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി.
പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും സിപിഐ മന്ത്രിമാരും കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി. അറസ്റ്റുചെയ്‌ത വനിതാ പ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ സ്റ്റേഷനില്‍ കുത്തിയിരിപ്പു നടത്തുമെന്ന് വെളിയം ഭീഷണിമുഴക്കി.
കോര്‍പ്പറേഷന്‍കൗണ്‍സിലറും എഐവൈഎഫ് ദേശീയ കമ്മറ്റിയംഗവുമായ രാഖി രവികുമാര്‍, എഐവൈഎഫ് നേതാവ് ഷൈല നവാബ്, എന്നിവരെ മോചിപ്പിക്കാനാണ് വെളിയവും കൂട്ടരും സ്റ്റേഷനിലെത്തിയത്. ജനാധിപത്യ മര്യാദ ലംഘിയ്‌ക്കുന്ന പൊലീസ് സംസ്‌കാരം അനുവദിക്കില്ലെന്ന് പറഞ്ഞ് വെളിയം ക്ഷുഭിതനായി.
വെളിയം എത്തിയതിന് പിന്നാലെ മന്ത്രമാരായ സി. ദിവാകരന്‍, കെ.പി രാജേന്ദ്രന്‍, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് പി. രാമചന്ദ്രന്‍ നായര്‍, മങ്കോട് രാധാകൃഷ്‌ണന്‍ എംഎല്‍എ എന്നിവരാണ് സ്‌റ്റേഷനിലെത്തിയത്.
കുറ്റക്കാരല്ലാത്തവരെ ഒരു മുന്നറിയിപ്പുമില്ലാതെ അറസ്റ്റുചെയ്‌തുവെന്നാണ് നേതാക്കള്‍ ആരോപിച്ചത്. ഇങ്ങനെ ചെയ്‌ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണെന്നാവശ്യപ്പെട്ട് നേതാക്കള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ എന്നിവരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ചെന്ന ജാമ്യം കിട്ടാവുന്ന കേസ്സെടുത്ത് വൈകീട്ടോടെ നേതാക്കളെ വിട്ടയയ്‌ക്കുകയായിരുന്നു












Click it and Unblock the Notifications