ശബരിമലയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം
കോഴിക്കോട്: ശബരിമലയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം. ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കാണ് സന്ദേശം ലഭിച്ചത്.
ഇതിനെത്തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം സന്നിധാനത്ത് തിരച്ചില്‍ നടത്തുകയാണ്. 3.30ന് ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
സന്നിധാനത്തുനിന്നും ഭക്തരെയെല്ലാം ദൂരേയ്‌ക്ക് മാറ്റിയാണ് പരിശോധന നടത്തുന്നത്. പതിനെട്ടാം പടികയറാന്‍ തല്‍ക്കാലും ഭക്തരെ അനുവദിയ്‌ക്കുന്നില്ല. ശബിരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും റെഡ് അലേര്‍ട്ട് പ്രഖ്യാപിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്.
സൗദി അറേബ്യയിലെ റിയാദില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്നാണ് സൂചന. സംസാരിച്ചത് പുരുഷനാണെന്ന് കമ്മീഷണര്‍ പറഞ്ഞു.












Click it and Unblock the Notifications