കേരള കോണ്‍ഗ്രസ്-മാണി, ജേക്കബ് ഗ്രൂപ്പുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കും
തിരുവനന്തപുരം: ഐക്യ കേരളകോണ്‍ഗ്രസ് രൂപീകരിയ്‌ക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയും ടി.എം ജേക്കബും കൂടിക്കാഴ്‌ച നടത്തുന്നു.
ബുധനാഴ്‌ച നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസ്-മാണി, ജേക്കബ് ഗ്രൂപ്പുകള്‍ സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനമായതായി മാണിയും ജേക്കബും പ്രഖ്യാപിച്ചിരുന്നു.
ഡിസംബര്‍ നാലിന് ആര്‍. ബാലകൃഷ്‌ണപ്പിള്ളയുമായി നടത്തുന്ന ചര്‍ച്ചയോടെ ഉഭയകകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നും നാലു കേരള കോണ്‍ഗ്രസുകളും സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ഒരു കേരള കോണ്‍ഗ്രസ് എന്നതാണ് ലക്ഷ്യം. അതിന്റെ ആദ്യപടിയാണ് സഹകരിച്ചുപ്രവര്‍ത്തിക്കുകയെന്ന തീരുമാനം. ജോസഫ് ഗ്രൂപ്പും ഞങ്ങളോടൊപ്പം കൂടുമെന്നാണ് വിശ്വാസം. എല്‍ഡിഎഫില്‍ നിന്നും അടിയ്‌ക്കടി കിട്ടുന്ന അവഹേളനങ്ങള്‍ സഹിച്ച് ജോസഫ് എത്രകാലം പിടിച്ചുനില്‍ക്കും. പി.സി ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ നേരത്തേ കഴിഞ്ഞതാണ്- ജേക്കബ് വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കക്ഷികള്‍ ഒന്നിക്കേണ്ടത് ഒരു ആവശ്യമാണ്. സഭകളും സഭാധ്യക്ഷന്‍മാരും അടക്കം ബാഹ്യശക്തികളുെട ഇടപെടല്‍ കൊണ്ടല്ല ഐക്യ കോണ്‍ഗ്രസ് രൂപീകരിയ്‌ക്കാനുള്ള ശ്രമം തുടങ്ങിയത്.
പക്ഷേ അവരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇങ്ങനെയൊന്ന് ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസിനെതിരേ നീങ്ങേണ്ട സാഹചര്യമിപ്പോഴില്ല. ഐക്യ കോണ്‍ഗ്രസ് യുഡിഎഫിനെ ശക്തിപ്പെടുത്തുകയെയുള്ളു- മാണി പറഞ്ഞു.












Click it and Unblock the Notifications