Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്‌ആര്‍ഒയ്‌ക്ക്‌ 100 ഏക്കര്‍ നല്‍കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒയുടെ ബഹിരാകാശ പഠനകേന്ദ്രം സ്ഥാപിക്കുന്നതിന്‌ തേനൂര്‍ വില്ലേജില്‍ റവന്യൂ വകുപ്പ്‌ 100 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കുമന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍.

മന്ത്രിസഭായോഗത്തിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്‌ക്കുകായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനസര്‍ക്കാറും ഐഎസ്‌ആര്‍ഒയും തമ്മില്‍ ഒരുകാര്യത്തിലും തര്‍ക്കമില്ല.

ഇപ്പോള്‍ കൊടുക്കാന്‍ നിശ്ചയിച്ച ഭൂമി പൊന്‍മുടി ടീ ആന്റ്‌ റബര്‍ എസ്‌റ്റേറ്റ്‌ ഉടമ സര്‍ക്കാറിന്‌ തിരികെ നല്‍കിയതാണ്‌. റവന്യൂ വകുപ്പില്‍ ഇതുസംബന്ധിച്ച രേഖകളുണ്ട്‌.

ഡിഎഫ്‌ഒ പറയുന്നത്‌പോലെ ഇത്‌ വനഭൂമിയല്ല. റവന്യൂഭൂമി തന്നെയാണ്‌. ഇത്‌ സംബന്ധിച്ച്‌ ഒരുകാര്യം പറയാനും അവകാശമില്ല. ഈ സ്ഥലത്തേയ്‌ക്ക്‌ യാത്രാസൗകര്യം ഒരുക്കുന്നതിന്‌ സര്‍ക്കാര്‍ റോഡ്‌ നിര്‍മ്മിച്ച്‌ നല്‍കും- വി.എസ്‌ പറഞ്ഞു.

125 ഏക്കര്‍ ഭൂമി നല്‍കാമെന്നാണ്‌ സര്‍ക്കാര്‍ അറിയിച്ചിരുന്നതെന്നും. എന്നാല്‍ 100 ഏക്കര്‍മതിയെന്ന്‌ ഐഎസ്‌ആര്‍ഒ അറിയിക്കുകയായിരുന്നുവെന്നും വി.എസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+