Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷവും വലതുപക്ഷവും ഗൂഡാലോചന നടത്തുന്നു: സുധാകരന്‍

തിരുവനന്തപുരം: ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും ഒരുപോലെ തനിയ്‌ക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്ന്‌ സഹകരണമന്ത്രി ജി. സുധാകരന്‍.

ഞാന്‍ അഭിപ്രായങ്ങള്‍ പറഞ്ഞുതുടങ്ങിയകാലം മുതല്‍ എനിയ്‌ക്കെതിരെ ഗൂഡാലോചന നടക്കുകയാണ്‌. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും പലര്‍ക്കും ഇതില്‍ പങ്കുണ്ട്‌.

വലതുപക്ഷത്തുള്ളവരേക്കാള്‍ ഇടതുപക്ഷത്ത്‌ നില്‍ക്കുകയും എന്നാല്‍ വലതുപക്ഷ ചിന്താഗതി പുലര്‍ത്തുകയും ചെയ്യുന്നവരാണ്‌ ഈ ഗൂഡാലോചയില്‍ കൂടുതലായും പങ്കെടുക്കുന്നത്‌. ആര്‍ക്കും വേണ്ടാത്ത ഒരുത്തനെ സഹകരണമന്ത്രിയാക്കിയെന്ന്‌ ചിലര്‍ ടിവി ചാനലില്‍ ചിലര്‍ പറയുന്നത്‌ കേട്ടു. ഇവരൊന്നും നന്നാകാന്‍ പോകുന്നില്ല.- സുധാകരന്‍ ആരോപിച്ചു.

ദേവസ്വം ബോര്‍ഡംഗങ്ങളുടെ പേരില്‍ സര്‍ക്കാര്‍ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചതിനെ സിപിഐ നേതാവ്‌ വെളിയം ഭാര്‍ഗവന്‍ വിമര്‍ശിച്ചതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരൊക്കെ എന്തൊക്കെ രീതിയില്‍ പ്രതികരിച്ചാലും അഴിമതിയ്‌ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന്‌ മന്ത്രി അറിയിച്ചു.

വെളിയം വളരെ മുതിര്‍ന്ന നേതാവാണ്‌ അദ്ദേഹവുമായി ഒരു വാഗ്വാദത്തിന്‌ ഞാനില്ല. യഥാര്‍ത്ഥ കമ്യൂണിസ്‌റ്റുകള്‍ക്ക്‌ ഞാന്‍ പറയുന്നത്‌ മനസ്സിലാകും. പാര്‍ട്ടിയും എല്‍ഡഎഫും പറയന്നതനുസരിച്ച്‌ പ്രവര്‍ത്തിക്കും. ദേവസ്വം ബോര്‍ഡിലുള്ളവര്‍ക്ക്‌ കാറും വീടും വേണ്ടെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചതാണ്‌. എന്നാല്‍ ബോര്‍ഡ്‌ ഏകപക്ഷീയമായി ആ ഉത്തരവ്‌ തിരുത്തി. അക്കാര്യം എല്‍ഡിഎഫില്‍ ആലോചിച്ചില്ലല്ലോ. അന്വേഷണം വേണ്ടെന്ന്‌ എല്‍ഡിഎഫ്‌ പറഞ്ഞാല്‍ അത്‌ അംഗീകരിയ്‌ക്കാം- സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+