മനുഷ്യനെക്കാള്‍ വലിപ്പമുള്ള ഭീമന്‍ തേളിന്‍റെ ഫോസില്‍ കണ്ടെത്തി
ലണ്ടന്‍: തേളിനെ നമുക്കെല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ മനുഷ്യനേക്കാള്‍ വലിപ്പമുള്ള തേളാണെങ്കിലോ പിന്നെ ചിന്തിക്കുകയെ വേണ്ട. അത്തരമൊരു ഭീമന്‍ തേളിന്‍റെ ഫോസില്‍ അവശിഷ്ടങ്ങള്‍ ജര്‍മ്മനിയിലെ ഒരു ക്വാറിയില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
'ജെകേലോപെറ്ററസ് റെനാനൈ ' എന്ന പേരിലറിയപ്പെടുന്ന ഈ ഭീമന്‍ കടല്‍ത്തേളിന് ഏകദേശം എട്ടടിയോളം നീളം വരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തേളിന്‍റെ 46 സെന്‍റീമീറ്റര്‍ നീളം വരുന്ന നഖം മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. 40 കോടിയോളം വര്‍ഷം മുന്പാണ് ഈ തേള്‍ വര്‍ഗം ഭൂമിയിലുണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു.
ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന ഏറ്റവും വലിയ തേളിന് വെറും 30 സെന്‍റമീറ്റര്‍ നീളമെയുള്ളൂ.
ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജഞനായ സൈമണ്‍ ബ്രാഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭീമന്‍ കടല്‍ തേളിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
ബ്രാഡിയുടെ അഭിപ്രായത്തില്‍ ഒരു കാലത്ത് ഭീകര രൂപികളായ പല്ലികളും തവളകളും തേളുകളുമൊക്കെ ഭൂമിയില്‍ വിരഹിച്ചിരുന്നുവെന്നും അക്കാലത്തുണ്ടായിരുന്ന തേളിന്‍റെ ഫോസിലാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെന്നുമാണ്.












Click it and Unblock the Notifications