ചവറ്റുകൂനയില്‍ക്കിടന്ന ചിത്രം പത്തുലക്ഷം ഡോളറിന് വിറ്റു
ന്യൂയോര്‍ക്ക്: തെരുവിലെ ചവറ്റുകൂനയില്‍ നിന്നും കണ്ടെത്തിയ ചിത്രം പത്തുലക്ഷം ഡോളറിന് ( 39,380,000.00 രൂപ) ലേലത്തില്‍ വിറ്റുപോയി. ഇരുപത് വര്‍ഷം മുമ്പ് ടെക്‌സാസില്‍ നിന്നും 1987ല്‍ മോഷണം പോയ ചിത്രമാണത്രേ ഇത്.
മെക്‌സിക്കോയിലെ പ്രമുഖ ചിത്രകാരനായ റുഫിനോ തമയോ 1970ല്‍ വരച്ച 'മൂന്നുമനുഷ്യര്‍' എന്ന ചിത്രമാണിത്. വടക്കന്‍ അമേരിക്കക്കാരനായ ഒരാളാണ് ടെലിഫോണ്‍ വഴി ലേലത്തില്‍ പങ്കെടുത്ത് ചിത്രം സ്വന്തമാക്കിയത്. 750,000ത്തിനും ഒരു ലക്ഷത്തിനുമിടയില്‍ വില ചിത്രത്തിന് ലഭിയ്‌ക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
2003ല്‍ പ്രഭാതസവാരിക്കിറങ്ങിയ എലിസബത്ത് ഗിബ്‌സണ്‍ എന്ന സ്‌ത്രീയാണ് ചവറ്റുകൂനയ്‌ക്കിടയില്‍ നിന്നും ചിത്രം കണ്ടെത്തിയത്. അവര്‍ ചിത്രം എടുത്ത് സ്വന്തം വീട്ടില്‍ സൂക്ഷിയ്‌ക്കുകയായിരുന്നു.
പിന്നീട് നടന്ന അന്വേഷണത്തിലാണ് മോഷ്ടിക്കപ്പെട്ട ചിത്രമാണിതെന്ന് അറിയുന്നത്. തുടര്‍ന്ന് എലിസബത്ത് ഇത് യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് മടക്കി നല്‍കുകയായിരുന്നു. മോഷണം പോയ ചിത്രം മടക്കിനല്‍കിയതിന് എലിസബത്തിന് 1500 ഡോളര്‍ സമ്മാനവും ലഭിച്ചിരുന്നു.












Click it and Unblock the Notifications