ശബരിമല തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങളുമായി വോഡാഫോണ്‍
കൊച്ചി: ഇന്ത്യയിലെ മുന്‍ നിര മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണ്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ചു.
പ്രീപെയ്‍ഡ് ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യത്തിനായി ശബരിമലയിലേക്കുള്ള പ്രധാന പാതകളില്‍ നിരവധി ചെറുകിട ഔട്ട് ലെറ്റുകള്‍ ആരംഭിയ്ക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്ക് കേരളത്തില്‍ തന്നെ ബില്‍ അടക്കാനുള്ള സൗകര്യവും കന്പനി ഒരുക്കിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് സുഗമമായ മൊബൈല്‍ സേവനം നല്കുന്നതിന്‍റെ ഭാഗമായി നിലയ്ക്കലും പരിസരങ്ങളിലുമായിപുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചു. കൂടാതെ തീര്‍ഥാടകര്‍ക്ക് തങ്ങളുടെ ഫോണുകളുടെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനും ഒട്ടേറെയിടങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
കേരള പോലീസുമായി സഹകരിച്ച് പന്പ. ശബരിമല, നിലയ്ക്കല്‍ എന്നിവിടങ്ങളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്നതിന് 99461 00100 സൗജന്യ ഫോണ്‍ സേവനവും ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശബരിമലയിലേക്ക് വര്‍ഷം തോറും അഞ്ചു കോടിയിലധികം തീര്‍ഥാടകരെത്തുന്നുണ്ടെന്നും ഇവര്‍ക്ക് സൗകര്യ പ്രദമായ സേവനങ്ങള്‍ നല്കുകയാണ് കന്പനിയുടെ ലക്ഷ്യമെന്ന് കേരളത്തിലെ വോഡാഫോണ്‍ ചീഫ് എക്സ്സ്ക്യൂട്ടിവ് കെ. ശങ്കരനാരയണന്‍ പറഞ്ഞു.












Click it and Unblock the Notifications