തീവണ്ടിയില്‍ നവവധുവിനെ കൂട്ടമാനഭംഗത്തിനിരയാക്കി
പട്‌ന: ഭര്‍ത്താവിനൊപ്പം തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന നവവധുവിനെ കൂട്ടമാനഭംഗത്തിനിരയാക്കി. ആയുധധാരികളായ അഞ്ചംഗസംഘം ഭര്‍ത്താവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇപുപത് കാരിയായ നവവധുവിനെ മാനഭംഗപ്പെടുത്തിയത്.
സംഭവത്തെത്തുടര്‍ന്ന് പട്‌നയിലെ ഗാന്ധിസേതുപാലത്തില്‍ നിന്നും നദിയിലേയ്‌ക്ക് ചാടി യുവതി ആത്മഹത്യയ്‌ക്കുശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതി മാനഭംഗത്തിനിരയായിട്ടുണ്ടെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ നിന്നും യുവതി മോചിതയായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നളന്ദ ജില്ലയിലെ ഹാര്‍നൗട് സ്വദേശിയാണ് അക്രമത്തിനിരയായ യുവതി. ഭരൈയ്യ റയില്‍വേസ്റ്റേഷന് സമീപത്തെത്തിയപ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന പറ്റ്‌ന-ജാഝ തീവണ്ടിയില്‍ കയറിയ സംഘം മാനഭംഗപ്പെടുത്തിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടണ്ട്. ഇവരും ഭര്‍ത്താവും മാത്രമേ കംപാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നുവത്രേ.












Click it and Unblock the Notifications