സിപിഐ മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പരാതി
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സിപിഐ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് ഹര്‍ജി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസാണ് മന്ത്രിമാരായ കെ.പി രാജേന്ദ്രനും സി. ദിവാകരനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ബഹുരാഷ്ട്രകുത്തക കമ്പനികള്‍ ചില്ലറവില്‍പ്പന രംഗത്ത് പ്രവേശിക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ മാര്‍ച്ചിനിടെ അറസ്റ്റിലായ എഐവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനിലെത്തി മോചിപ്പിച്ച മന്ത്രിമാര്‍ക്കെതിരെയാണ് പരാതി.
തിരുവനന്തപുരത്ത് മാര്‍ച്ചിനിടെയുണ്ടായ അക്രമത്തില്‍ പൊലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്‌ത നേതാക്കളെയാണ് സിപിഐ സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവനും മന്ത്രിമാരും ചേര്‍ന്ന് സ്റ്റേഷനിലെത്തി മോചിപ്പിച്ചത്.
മന്ത്രിമാര്‍ സത്യപ്രതിജ്ഞാ വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും അതിനാല്‍ മന്ത്രിസഭയില്‍ തുടരാന്‍ യോഗ്യരല്ലെന്നും ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications