Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര അവണനയില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഗമം പാര്‍ലമെന്‍റ് മാര്‍ച്ച് സംഘടിപ്പിക്കുന്നു

കണ്ണൂര്‍: ഗള്‍ഫ് മലയാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയായ കേരള പ്രവാസി സംഗമം (കെ.പി.എസ്) ഡിസംബര്‍ മൂന്നിന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നു. പ്രവാസികളോട് കേന്ദ്രം അവഗണന കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

സിപിഎം നേതാവ് വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ചില്‍ 300 ഓളം പേര്‍ പങ്കെടുക്കുമെന്ന് കെപിഎസ് സംസ്ഥാന പ്രസിഡന്‍റ് പി. കുഞ്ഞുമുഹമ്മദ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

മലയാളി പ്രവാസികള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത നോര്‍ക്കാ വകുപ്പിനെ പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ പ്രവാസി യാത്രക്കാരന്‍റെ പക്കല്‍ നിന്നും കേന്ദ്രം ഈടാക്കുന്ന 5000 രൂപ കുന്നുകൂടി ആയിരക്കണക്കിന് കോടി രൂപയായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തുക നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം.

കരിപ്പൂരില്‍ നിന്നും സ്വകാര്യ കന്പനികള്‍ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുവദം നല്കണമെന്നും കേരളത്തിലെ വിമാനത്താവളങ്ങളിലെ നിരക്കുകള്‍ ഏകീകരിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രി മുഹമ്മദ്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+