Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്‍ ഫ്രാങ്കിന്‍റെ പ്രിയ മരം വെട്ടാനുള്ള ശ്രമം കോടതി തടഞ്ഞു

ആംസ്റ്റര‍് ഡാം: നാസി പീഡനങ്ങളെ കുറിച്ച് പുറം ലോകത്തെ അറിയിച്ച ആന്‍ ഫ്രാങ്കിന്‍റെ പ്രിയപ്പെട്ട ചെസ് നട്ട് മരം വെട്ടരുതെന്ന് കോടതി ഉത്തരവ്.
175 വര്‍ഷത്തോളം പഴക്കമുള്ള മരം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആംസ്റ്റര്‍ ഡാം നഗരസഭാധികൃതര്‍ മരം വെട്ടാന്‍ തുനിഞ്ഞത്.

രണ്ടാം ലോക മഹായുദ്ധ കാല ത്ത് നാസികളെ ഭയന്ന് ഒളിച്ചിരുന്നപ്പോള്‍ ഈ ചെസ് നട്ട് മരത്തിന്‍റെ തണല്‍ തനിയ്ക്ക് ആശ്വാസം പകര്‍ന്നിരുന്നുവെന്ന് ആന്‍ തന്‍റെ പ്രസിദ്ധമായ ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

എന്നാല്‍ മരം വീണാല്‍ തൊട്ടടുത്ത് തന്നെയുള്ള ആന്‍ഫ്രാങ്കിന്‍റെ ഭവനം തകരുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി മരം വെട്ടാന്‍ നീക്കമാരംഭിച്ചപ്പോള്‍ തന്നെ ഇതിനെതിരെ ആനിന്‍റെ ആരാധകര്‍ കോടതിയിലെത്തുകയും മരം വെട്ടുന്നത് തടയുകയുകയുമായിരുന്നു.

മരത്തിന്‍റെ അപകടാവസ്ഥ പരിശോധിച്ചതിനു മാത്രമേ ഇനിയെന്തെങ്കിലും നടപടികള്‍ സ്വീകരിക്കാവുയെന്ന് കോടതി ഉത്തരവിട്ടുണ്ട്.

ആന്‍ ഫ്രാങ്ക് മ്യൂസിയം അധികൃതര്‍ മരത്തിന്‍റെ തൊലിയില്‍ നിന്നും പുതിയ വൃക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ ഈ ചെസ് നട്ട് മരം ഇന‍്റര്‍നെറ്റിലെ ചന്തയായ ഇ ബേയില്‍ വില്പനക്കായി എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+