കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേതബാധ ഒഴിപ്പിക്കാന്‍ സ്‌കൂളില്‍ കര്‍മ്മങ്ങള്‍ നടത്തി

  • By Staff
Google Oneindia Malayalam News

ചെന്നൈ: സംഭാവനയും ഫീസും നല്‍കാതെ ചെന്നൈയിലെ ഒരു സ്‌കൂളില്‍ പ്രേതങ്ങള്‍ പ്രവേശിച്ചു!

സ്‌കൂളില്‍ പഠിയ്‌ക്കുന്ന നാനൂറോളം കുട്ടികള്‍ക്ക്‌ ഉപദ്രവമേല്‍ക്കുകയും യൂണിഫോമിന്‌ പിന്നില്‍ രക്തക്കറ പുരളുകളും ചെയ്‌തതോടെയാണ്‌ സ്‌കൂളില്‍ പ്രേതങ്ങളും പ്രവേശനം നേടിയിട്ടുണ്ടെന്നകാര്യം രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും മനസ്സിലാക്കിയത്‌. തുടര്‍ന്ന്‌ പ്രേതങ്ങളെ തുരത്താന്‍ സ്‌കൂളില്‍ അടിയന്തര പൂജയും നടത്തി.

ചെന്നൈയിലെ ന്യൂ വാഷര്‍മാന്‍പേട്ടിലെ ഒരു വിദ്യാലയത്തിലാണ്‌ സംഭവം നടന്നത്‌. കാണാന്‍കഴിയാത്ത ആരോ കുട്ടികളെ ഉപദ്രവിയ്‌ക്കുകയും വസ്‌ത്രത്തില്‍ രക്തക്കറ പുരട്ടുകയും ചെയ്യുന്നുണ്ടെന്നും അത്‌ പ്രേതബാധമൂലമാണെന്നും രക്ഷിതാക്കളാണ്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ വ്യാഴാഴ്‌ച ഇവര്‍ സ്‌കൂളിന്‌ പുറത്ത്‌ തടിച്ചുകൂടി പ്രേതശല്യം ഒഴിവാക്കാന്‍ പരിഹാരപൂജകള്‍ നടത്തണമെന്ന്‌ ആവശ്യപ്പെട്ടു.

പിന്നീട്‌ അധികൃതര്‍ സ്‌കൂള്‍ ഒരു ദിവസത്തേയ്‌ക്ക്‌ അടച്ചിട്ടു. കാണാന്‍ കഴിയാത്ത ആരോ കുട്ടികളെ ഉപദ്രവിയ്‌ക്കുന്നുണ്ടെന്നും ചില പെണ്‍കുട്ടികള്‍ക്ക്‌ ഇതുകാരണം രാത്രിയില്‍ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നും രക്ഷിതാക്കള്‍ പറയുന്നു.

ക്ലാസ്‌ മുറിയിലും ലബോറട്ടറിയിലുമാണത്രേ ശല്യം ഉണ്ടാകുന്നത്‌. ആദ്യം കുട്ടികള്‍ക്ലാസ്‌ ടീച്ചറോട്‌ കാര്യം പറഞ്ഞപ്പോള്‍ അവര്‍ അത്‌ തള്ളിക്കളഞ്ഞു. പിന്നീട്‌ കുട്ടികള്‍ പ്രധാനാധ്യാപകനെ സമീപിച്ചു. പരാതി കേട്ട പ്രധാനാധ്യാപകന്‍ പെട്ടന്നുതന്നെ ഒരു പാസ്റ്ററെ വിളിച്ച്‌ പ്രേതബാധ ഒഴിപ്പിക്കാന്‍ വേണ്ട കര്‍മ്മങ്ങള്‍ ചെയ്യിച്ചു. പക്ഷേ എന്നിട്ടും പ്രേതം ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ലെന്നു മാത്രമല്ല ശല്യം തുടരുകയും ചെയ്‌തു.

പിന്നീട്‌ പൊലീസ്‌ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി, പക്ഷേ ഇതുസംബന്ധിച്ച്‌ തങ്ങള്‍ക്ക്‌ ആരം പരാതി നല്‍കിയിട്ടില്ലെന്ന്‌ പൊലീസ്‌ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ ചില കുട്ടികളോടും രക്ഷിതാക്കളോടും ചോദിച്ചപ്പോള്‍ പ്രധാനാധ്യാപകന്‍ ചില പ്രത്യേക പ്രാര്‍ത്ഥനകള്‍ ക്യാംപസിനുള്ളില്‍ ചെയ്‌തതായി വിവരം കിട്ടിയിട്ടുണ്ടെന്ന്‌ ഡപ്യൂട്ടി കമ്മീഷണര്‍ എന്‍ കാമിനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X